മസ്കറ്റ്: (gcc.truevisionnews.com) ഒമാനിൽ വ്യാജ കറൻസിയുമായി ഇന്ത്യക്കാരൻ പിടിയിൽ. തെക്കൻ ശർഖിയ ഗവർണറേറ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. വ്യാജ കറൻസി മാറ്റാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. തെക്കൻ ശർഖിയ ഗവർണറേറ്റ് പോലീസാണ് പ്രവാസിയെ പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
പ്രതി ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് നിന്നുള്ളയാളാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇയാളിൽ നിന്നും വ്യാജമായി നിർമിച്ച കറൻസിയും കറൻസി നിർമിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ഇയാൾക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Indian arrested fake currency Oman.