ദുബായ്: (gcc.truevisionnews.com) ദുബായിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് രാവിലെ സ്വർണവില കുറഞ്ഞത് 5 ദിർഹമാണ്. യുഎസ്-ചൈന വ്യാപാര ചർച്ചകളിൽ നല്ല പുരോഗതിയുണ്ടായതും യുഎസ് ഡോളറിന്റെ മൂല്യം ശക്തമായതുമാണ് ഇതിന് കാരണം. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 395.25-നാണ് രാവിലെ ദുബായിൽ വ്യാപാരം ആരംഭിച്ചത്.
22 കാരറ്റ് സ്വർണം ഗ്രാമിന് 366 ദിർഹം, 21 കാരറ്റ് – 350.75 ദിർഹം, 18 കാരറ്റ് –300.75 ദിർഹം എന്നിങ്ങനെയാണ് മറ്റു വിലകൾ. അതേസമയം, സുരക്ഷിത നിക്ഷേപമായ സ്വർണത്തിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങുകയും ഓഹരികളും കറൻസികളും ആകർഷകമാകുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്ന് വിദഗ്ധർ പറയുന്നു.
Gold prices fall in Dubai