Featured

വിട വാങ്ങിയത് സമാനതകൾ ഇല്ലാത്ത സമര നേതാവ് - കേളി

News |
Jul 23, 2025 07:42 AM

റിയാദ്: (gcc.truevisionnews.com) പൊതുജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന സമാനതകളില്ലാത്ത സമര നേതാവായിരുന്നു വി.എസ് അച്യുതാനന്ദനെന്ന് കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് അനുശോചന കുറിപ്പിൽ പറഞ്ഞു.

85 വർഷത്തോളം നീണ്ടുനിന്ന പൊതുപ്രവർത്തനത്തിൽ, സമരരംഗത്ത് മരണത്തെ മുഖാമുഖം നേരിടേണ്ടിവന്നിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ ഉറച്ചു നിന്ന വി.എസ്, പാർട്ടി പ്രവർത്തകർക്കും അവകാശപ്പോരാട്ടം നടത്തുന്നവർക്കും എന്നും പ്രചോദനമേകുന്ന നേതാവായിരുന്നു.

അദ്ദേഹത്തിന്റെ ജീവിതം തൊഴിലാളിവർഗ്ഗപ്പോരാട്ടങ്ങൾക്കും ജനകീയ വിഷയങ്ങൾക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങൾക്ക് ഉഴിഞ്ഞുവെച്ചതായിരുന്നുവെന്നും കേളി അനുശോചന കുറിപ്പിൽ വ്യക്തമാക്കി .



An unparalleled struggle leader has bid farewell Keli

Next TV

Top Stories










News Roundup






//Truevisionall