ദുബായ്: (gcc.truevisionnews.com) അൽ ബർഷയിലെ താമസകെട്ടിടത്തിൽ തിങ്കളാഴ്ച രാത്രി എട്ടിന് ശേഷം വൻ തീപിടിത്തം. ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. അതിവേഗം തീ അണച്ചതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.
അൽ ബർഷ ഒന്നിലെ ഹാലിം സ്ട്രീറ്റിലുള്ള 13 നിലകളുള്ള അൽ സർഊനി കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പേൾ വ്യൂ റസ്റ്ററന്റ് ആൻഡ് കഫ്റ്റീരിയയിൽ പാചകവാതകം ചോർന്നതാണ് തീപിടിത്തത്തിന് കാരണമെന്ന് സ്ഥിരീകരണം.
മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ ജോലി ചെയ്യുന്ന റസ്റ്ററന്റാണിത്. തീപിടിത്തത്തിന് മുൻപ് വലിയ ശബ്ദം കേട്ടതായി ഒട്ടേറെ താമസക്കാർ അറിയിച്ചു. സംഭവത്തെ തുടർന്ന് തൊട്ടടുത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവർ പരിസരത്ത് കൂട്ടം കൂടി നിന്നിരുന്നു.
Major fire breaks out building Al Barsha