May 15, 2025 10:01 AM

അ​ബൂ​ദ​ബി: (gcc.truevisionnews.com) ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ലോ​ക ഗ​താ​ഗ​ത സു​ര​ക്ഷാ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷി​ത​മാ​യ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ലി​ന് പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​കാ​ന്‍ ഡ്രൈ​വ​ര്‍മാ​രോ​ടും കാ​ല്‍ന​ട​യാ​ത്രി​ക​രോ​ടും ആ​വ​ശ്യ​പ്പെ​ട്ട് അ​ബൂ​ദ​ബി പൊ​ലീ​സ്. ‘കാ​ല്‍ന​ട​യാ​ത്രി​ക​രു​ടെ​യും സൈ​ക്കി​ള്‍ യാ​ത്രി​ക​രു​ടെ​യും സു​ര​ക്ഷ’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ല്‍ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ലോ​ക ഗ​താ​ഗ​ത വാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്താ​ണ് പൊ​ലീ​സ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഡ്രൈ​വ​ര്‍മാ​രു​ടെ​യും കാ​ല്‍ന​ട​യാ​ത്രി​ക​രു​ടെ​യും സു​ര​ക്ഷി​ത ക്രോ​സി​ങ് സം​സ്‌​കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ക്ക് ഊ​ന്ന​ല്‍ ന​ല്‍കി​യാ​ണ് അ​ബൂ​ദ​ബി പൊ​ലീ​സ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​വു​ന്ന​ത്. അ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കു​ന്ന​തി​നും ഉ​യ​ര്‍ന്ന ത​ല​ത്തി​ലു​ള്ള ഗ​താ​ഗ​ത സു​ര​ക്ഷ കൈ​വ​രി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് ആ​ന്‍ഡ് പ​ട്രോ​ളി​ലെ കേ​ണ​ല്‍ മ​ഹ്‌​മൂ​ദ് യൂ​സു​ഫ് അ​ല്‍ ബ​ലൂ​ഷി പ​റ​ഞ്ഞു.

കാ​ല്‍ന​ട​യാ​ത്രി​ക​രു​ടെ മോ​ശ​മാ​യ പ്ര​വ​ണ​ത​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന വി​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് പൊ​ലീ​സ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. താ​മ​സ​കേ​ന്ദ്ര​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ മ​ണി​ക്കൂ​റി​ല്‍ 40 കി.​മീ​റ്റ​റോ താ​ഴെ​യോ വേ​ഗ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ള്ള റോ​ഡു​ക​ളി​ല്‍ കാ​ല്‍ന​ട​യാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​ര്‍ക്ക് മു​ന്‍ഗ​ണ​ന ന​ല്‍ക​ണ​മെ​ന്ന് ഡ്രൈ​വ​ര്‍മാ​ര്‍ക്ക് നേ​ര​ത്തേ നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു.

ഈ ​മേ​ഖ​ല​ക​ളി​ല്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നു​ള്ള അ​ട​യാ​ള​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ല്‍ പോ​ലും കാ​ല്‍ന​ട​യാ​ത്രി​ക​ര്‍ക്ക് എ​പ്പോ​ഴും വ​ഴി​യൊ​രു​ക്ക​ണ​മെ​ന്ന് ഡ്രൈ​വ​ര്‍മാ​രെ പൊ​ലീ​സ് ഓ​ര്‍മി​പ്പി​ച്ചു. കാ​ല്‍ന​ട​യാ​ത്ര മേ​ഖ​ല​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ക്ക് വേ​ഗം കു​റ​യ​ണ​മെ​ന്നും കാ​ല്‍ന​ട​യാ​ത്രി​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര്‍ക്കു പു​റ​മേ, ഡ്രൈ​വ​ര്‍മാ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കാ​ല്‍ന​ട ക്രോ​സി​ങ് മേ​ഖ​ല​ക​ളി​ല്‍ അ​വ​ര്‍ക്ക് വ​ഴി ന​ല്‍കു​ന്ന​തി​ല്‍ വീ​ഴ്ച​വ​രു​ത്തു​ന്ന ഡ്രൈ​വ​ര്‍മാ​ര്‍ക്ക് 500 ദി​ര്‍ഹം പി​ഴ​യും ആ​റ് ബ്ലാ​ക്ക് പോ​യ​ന്റും ചു​മ​ത്തും. താ​മ​സ​കേ​ന്ദ്ര​ങ്ങ​ള്‍, സ്‌​കൂ​ളു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ കാ​ല്‍ന​ട ക്രോ​സി​ങ് അ​ട​യാ​ള​മി​ല്ലെ​ങ്കി​ലും കാ​ല്‍ന​ട​യാ​ത്രി​ക​ര്‍ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍മാ​ര്‍ക്കും ഇ​തേ പി​ഴ ചു​മ​ത്തും.

Road crossings should be made safer by cutting them Abu Dhabi Police raises awareness

Next TV

Top Stories










Entertainment News