സലാല: (gcc.truevisionnews.com) സലാലക്കടുത്ത് മസ്യൂനയിൽ മാൻ ഹോളിൽ വീണ് മലയാളി നഴ്സിന് ഗുരുതര പരിക്ക്. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാർ (34) ആണ് അപകടത്തിൽപെട്ട് ഗുരുതരാവസ്ഥയിലുള്ളത്. സലാലയിൽനിന്ന് 200 കിലോമീറ്റർ അകലെ മസ്യൂനയിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോഴാണ് അറിയാതെ മാൻ ഹോളിൽ വീണതെന്നാണ് പ്രാഥമിക വിവരം. ഇവരെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
നിലവിൽ വെന്‍റിലേറ്ററിലാണുള്ളത്. ഭർത്താവും ഏക കുട്ടിയും സംഭവമറിഞ്ഞ് സലാലയിലെത്തിയിട്ടുണ്ട്. മിനിസ്ട്രി ഓഫ് ഹെൽത്തിൽ സ്റ്റാഫ് നഴ്സായ ഇവർ ഒരു വർഷം മുമ്പാണ് നാട്ടിൽനിന്ന് സലാലയിലെത്തുന്നത്. മസ്യൂനയിലെ ഹെൽത്ത് സെൻററിലാണ് ജോലി ചെയ്തിരുന്നത്.
Malayali nurse critical condition after falling into manhole Oman