ദുബായ്: (gcc.truevisionnews.com) ദുബായിൽ മലബാർ ഡെന്റൽ ക്ലിനിക്കിന്റെ സാങ്കേതികവിദ്യയിലൂന്നിയ 800 റ്റീത്ത് ഡെന്റൽ കെയർ മൊബൈൽ പദ്ധതി ആരംഭിച്ചു. ദുബായിലെ ആദ്യ വാണിജ്യ മൊബൈൽ ഡെന്റൽ ക്ലിനിക്ക് ആണ് ഇതെന്ന് അധികൃതർ പറഞ്ഞു. ദന്തചികിത്സ സംബന്ധമായ എല്ലാ സംവിധാനങ്ങളും മൊബൈൽ ക്ലിനിക്കിലുണ്ട്.
ദുബായ് ഇന്ത്യൻ ഹൈ സ്‌കൂൾ ഗ്രൂപ്പ് സിഇഒ പുനിത് എം.കെ. വാസു ഉദ്ഘാടനം ചെയ്തു. പദ്ധതി ഡയറക്ടർ ഡോ. എം.എ. ബാബു, ചെയർമാൻ ലുവായ് സമീർ അൽദഹ്‌ലാൻ എന്നിവർ പ്രസംഗിച്ചു. ഹോട്ടലുകൾ, സ്‌കൂളുകൾ, കോർപറേറ്റുകൾ, റസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി ദന്തരോഗ സംബന്ധമായ സേവനം നൽകുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം.
Treatment now easier Mobile dental clinic starts operations Dubai