Featured

ഹജ്: ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധനയുമായി ആരോഗ്യവകുപ്പ്

News |
May 18, 2025 03:37 PM

മക്ക: (gcc.truevisionnews.com) ഹജ് തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന ഊർജിതമാക്കി. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നേതൃത്വത്തിൽ മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

ഭക്ഷ്യമേഖലയിൽ ജോലി ചെയ്യുന്നവരുടെയും പരിശോധനാ ഉദ്യോഗസ്ഥരുടെയും ഓൺലൈൻ മീറ്റിങ് വിളിച്ച് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ വിശദീകരിച്ചു. ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള രോഗം തടയുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശിച്ചു.

ശുചിത്വം പാലിക്കുക, കീടങ്ങളെ അകറ്റുക, ഓരോ ഭക്ഷണത്തിനും ആവശ്യമായ ഊഷ്മാവു ക്രമീകരിച്ചു സൂക്ഷിക്കുക തുടങ്ങിയവാണു മറ്റു നിർദേശങ്ങൾ. നിയമലംഘകർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

Hajj Health Department inspects food establishments

Next TV

Top Stories