അബുദാബി: (gcc.truevisionnews.com) യുഎഇയില്‍ കടലില്‍ മുങ്ങിയ ചരക്ക് കപ്പലില്‍ നിന്ന് പരിക്കേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി. നാഷണല്‍ ഗാര്‍ഡാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ചരക്ക് കപ്പല്‍ മുങ്ങിയ വിവരം അറിഞ്ഞെത്തിയ നാഷണല്‍ ഗാര്‍ഡ് ഉടന്‍ തന്നെ അടിയന്തര മെഡിക്കല്‍ ഇവാക്യുവേഷന്‍ നടത്തുകയായിരുന്നു.
കപ്പലില്‍ നിന്ന് മൂന്ന് ഏഷ്യക്കാരെയാണ് രക്ഷപ്പെടുത്തിയത്. നാഷണല്‍ ഗാര്‍ഡും കോസ്റ്റ് ഗാര്‍ഡും സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ യൂണിറ്റും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രത്യേകം സജ്ജീകരണത്തോടെയാണ് രക്ഷാപ്രവർത്തകർ വിജയകരമായി സ്ഥലത്തെത്തി പരിക്കേറ്റ യാത്രക്കാരെ പുറത്തെത്തിച്ചത്. രക്ഷപ്പെടുത്തിയവർക്ക് സ്ഥലത്തുതന്നെ ഉടനടി വൈദ്യസഹായം നൽകി. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Three injured expatriates rescued from cargo ship that sank sea UAE