Featured

ഷാർജ ഇന്ത്യൻ ബോയ്‌സ് സ്കൂളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കാൻ അനുമതി

News |
May 19, 2025 04:53 PM

ഷാർജ:(gcc.truevisionnews.com) ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള ഷാർജ ഇന്ത്യൻ ബോയ്‌സ് സ്കൂളിൽ കൂടുതൽ സീറ്റുകൾക്ക് അനുമതി നൽകി ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി . ഈ അധ്യയന വർഷം മുതൽ തന്നെ കൂടുതൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചതായി പ്രസിഡന്റ് നിസാർ തളങ്കരയും ജനറൽ സെക്രട്ടറി ശ്രീപ്രകാശും പുറയത്തും അറിയിച്ചു.

അൽ ജുവൈസയിലെ ആൺകുട്ടികളുടെ ഈ സ്കൂളിൽ 1 മുതൽ 9 വരെ ക്ലാസുകളിലേക്ക് ഉടൻ തന്നെ പ്രവേശനം ആരംഭിക്കും. താൽപര്യമുള്ള രക്ഷിതാക്കൾ വിദ്യാർഥിയുടെ മാർക്ക് ലിസ്റ്റ്, എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്പോർട്ട്, രക്ഷിതാവിന്‍റെ എമിറേറ്റ്സ് ഐഡി എന്നിവ സഹിതം കുട്ടികളുമായി നേരിട്ട് സ്കൂളിൽ എത്തേണ്ടതാണ്.

പ്രവേശനത്തിനായി നിരവധി അപേക്ഷകൾ ലഭിച്ചതിനെ തുടർന്ന് കൂടുതൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകണമെന്ന് അസോസിയേഷൻ ഭാരവാഹികൾ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയോട് നേരത്തെ അഭ്യർഥിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അധികൃതർ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനമെടുത്തത്.



Sharjah Indian Boys School granted permission allocate more seats

Next TV

Top Stories










News Roundup