മനാമ:(gcc.truevisionnews.com) രാജ്യത്തിന്റെ തൊഴിൽ പോർട്ടലിൽ വ്യാജ കമ്പനികൾ ഇല്ലന്നും റജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കമ്പനികളും അംഗീകൃത ലൈസൻസോടെ മാത്രം പ്രവർത്തിക്കുന്നവയാണെന്നും ബഹ്റൈൻ തൊഴിൽ മന്ത്രാലയം. പോർട്ടലിലൂടെ ജോലിയോ പരിശീലന അവസരങ്ങളോ വാഗ്ദാനം ചെയ്യുന്നവയിൽ വ്യാജ കമ്പനികൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
പോർട്ടലിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ തൊഴിലവസരങ്ങളും നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നുണ്ട്. റജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനികളുടെ നിയമ സ്റ്റേറ്റസ് ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് വിലയിരുത്തുന്നുണ്ട്. രാജ്യത്തെ റിക്രൂട്ട്മെന്റ്, പരിശീലന പ്രവർത്തനങ്ങൾക്ക് അംഗീകൃത സ്ഥാപനങ്ങൾക്ക് മാത്രമേ അനുമതിയുള്ളുവെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
സംശയാസ്പദമായ പ്രവർത്തനങ്ങൾ നടത്തുകയോ അല്ലെങ്കിൽ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകുന്ന കമ്പനികളെയോ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം പൊതുജനങ്ങൾ അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇത്തരം അനധികൃത പ്രവർത്തനങ്ങളുടെ തെളിവോ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളോ അന്വേഷണത്തിനായി കൈമാറുകയും വേണം.
no fake companies job portal all companies licensed Bahrain Ministry of Labor