അബുദാബി: (gcc.truevisionnews.com) ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ യുഎഇയുടെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഈ സമയം ഈർപ്പം കൂടുമെന്നും വ്യക്തമാക്കി. അതേസമയം, ഇന്ന് രാവിലെ 9 വരെ രാജ്യത്ത് മൂടൽമഞ്ഞ് അനുഭവപ്പെട്ടു.
ദൂരക്കാഴ്ചയ്ക്ക് കുറവുണ്ടാകുമെന്നതിനാൽ റെഡ്, യെലോ അലർട്ടുകൾ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) പുറപ്പെടുവിച്ചിരുന്നു. ഇന്ന് പൊതുവേ കാലാവസ്ഥ ഇടയ്ക്കിടെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് പ്രവചനം. ഉച്ചയ്ക്ക് ശേഷം കിഴക്കൻ പ്രദേശങ്ങളിൽ ആകാശത്ത് മേഘങ്ങൾ കണ്ടേക്കാം.
കാറ്റ് നേരിയതോ മിതമായതോ ചിലപ്പോൾ ശക്തിയേറിയതോ ആയേക്കാം. കാറ്റിന്റെ വേഗം 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും, കൂടിയത് 35 കിലോ മീറ്റർ വരെയും. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് നീങ്ങിയില്ലെങ്കിൽ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കാമെന്നതിനാൽ യാത്രയ്ക്കുമുൻപ് കാലാവസ്ഥാ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.
ഇന്നത്തെ താപനില
അബുദാബി: 28 ഡിഗ്രി സെൽഷ്യസ് മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ.
ദുബായ്: 29 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ
ഷാർജ: 27 ഡിഗ്രി സെൽഷ്യസ് മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ
Fog likely the UAE today