മസ്‌കത്ത്: (gcc.truevisionnews.com) ഗതാഗത വികസന പ്രവൃത്തികളുടെ ഭാഗമായി അല്‍ അന്‍സബ്-ജിഫ്‌നൈന്‍ രണ്ടുവരിപ്പാത ഭാഗികമായി അടയ്ക്കുന്നു. അല്‍ അന്‍സബ് റൗണ്ട് എബൗട്ട് മുതല്‍ ഫലജ് അല്‍ ശാം റൗണ്ട് എബൗട്ട് വരെയുള്ള പാതയാണ് അടച്ചിടുന്നത്.
ഈ മാസം 23 മുതല്‍ 26 വൈകുന്നേരം വരെ റോഡ് അടഞ്ഞുകിടക്കും. ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് പ്രദേശത്ത് താത്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ ഗതാഗത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മസ്‌കത്ത് നഗരസഭ അഭ്യര്‍ഥിച്ചു.
Transport development Al Ansab-Jifnain twolane road partially closed