ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘നവോത്സവി’ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാമത്സരങ്ങൾ വ്യാഴാഴ്ച ഓൾഡ് ഐഡിയൽ സ്കൂളിലെ വേദികളിലായി വ്യാഴം, വെള്ളി ദിനങ്ങളിൽ നടക്കും.
മോണോ ആക്ട്, സംഘഗാന മത്സരങ്ങൾ സ്കൂൾ ഹാളിലും വ്യക്തിഗത മത്സരയിനമായ മാപ്പിളപ്പാട്ട്, ഗ്രൂപ് മത്സരങ്ങളായ മുട്ടിപ്പാട്ട്, ദഫ് മുട്ട്, സ്കിറ്റ്, വട്ടപ്പാട്ട്, കോൽക്കളി തുടങ്ങിയ ഗ്രൂപ് കലാമത്സരങ്ങൾ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ സ്കൂൾ ബാഡ്മിന്റൺ കോർട്ടിലെ വേദിയിലും നടക്കും.
ജില്ലതല മത്സരങ്ങളിൽ വിജയിച്ച പ്രതിഭകളാണ് സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്. നിലവിൽ പോയന്റ് നിലയിൽ മികച്ച മുന്നേറ്റത്തോടെ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. പരിപാടിയിൽ പങ്കെടുക്കാൻ ഫാമിലികൾക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
Navotsav art competitions