മസ്കത്ത്: (gcc.truevisionnews.com) സലാല വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് അടക്കാൻ കാർഡ് പേയ്മെന്റ് അവസരമൊരുക്കി അധികൃതർ. സലാല വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഇൻസ്റ്റാൾ ചെയ്ത ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകൾ (എ.ടി.എമ്മുകൾ) വഴി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പാർക്കിങ് ഫീസ് അടക്കാൻ സാധിക്കും.
യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന മികച്ചതും സുരക്ഷിതവുമായ പരിഹാരങ്ങൾ നൽകുന്നതിനുള്ള ഒമാൻ എയർപോർട്സിന്റെ പ്രതിബദ്ധതയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഖരീഫ് സീസണിൽ കൂടുതൽ ആളുകൾ സലാല വിമാനത്താവളത്തിൽ എത്താറുണ്ട്. ഇവരെ സ്വീകരിക്കാനും മറ്റും എത്തുന്നവർക്ക് ഏറെ അനുഗ്രഹമാകും പുതിയ കാർഡ് പേയ്മെന്റ് സൗകര്യം.
Salalah Airport parking fees can now be paid by card