സലാല :(truevisionnews.com) കൊല്ലം സ്വദേശിയെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ത്രിക്കരുവ കാഞ്ഞവേലി നമ്പിനഴിക്കത്ത് തെക്കേതില്‍ ഉണ്ണികൃഷ്ണന്‍ നായരെയാണ് (36) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ താമസിക്കുന്നവര്‍ ജോലി കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ആറ് വര്‍ഷമായി മസ്‌കത്തിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന്‍ നായര്‍ ഒരു ബാങ്കിന്റെ മെയിന്റനന്‍സ് ജോലിയുമായി ബന്ധപ്പെട്ട് രണ്ട് മാസം മുൻപാണ് സലാലയിലെത്തിയത്. പിതാവ്: പരേതനായ കൃഷ്ണന്‍ നായര്‍. മാതാവ്: വിജയമ്മ. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Kollam native found dead Salalah.