---
title: "സൗദിയിൽ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Expatriate youth found dead Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293235/expatriate-youth-found-dead-saudi-arabia"
published_at: "2025-05-30T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839d5c70590a_rygh.jpg"
keywords: []
---

# സൗദിയിൽ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ഹഫർ അൽ ബാത്ത്: [ **പ്രവാസി യുവാവ് സൗദിയിൽ ആത്മഹത്യ ചെയ്തു. കർണാടക സ്വദേശിയായ ദത്താത്രേയ ആണ് മരിച്ചത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ ബാത്ത് സനയ്യയിലാണ് സംഭവം. മൂന്ന് വർഷമായി സനയ്യയിൽ ആട് മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു.

## Article Content

**ഹഫർ അൽ ബാത്ത്: [ **പ്രവാസി യുവാവ് സൗദിയിൽ ആത്മഹത്യ ചെയ്തു. കർണാടക സ്വദേശിയായ ദത്താത്രേയ ആണ് മരിച്ചത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ ബാത്ത് സനയ്യയിലാണ് സംഭവം. മൂന്ന് വർഷമായി സനയ്യയിൽ ആട് മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു.

തുടർന്ന് ഹഫർബാത്തിലെ മലയാളി സാമൂഹിക പ്രവർത്തകരോട് യുവാവിന്റെ സുഹൃത്തുക്കൾ സഹായം തേടി. ജീവകാരുണ്യ പ്രവർത്തകനും ഒഐസിസി പ്രസിഡന്റുമായ വിപിൻ മറ്റത്തിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി അധികൃതരിൽ നിന്ന് സഹായം തേടി.

തുടർന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം എംബാമിങ് നടത്തുന്നതിനുള്ള തുകയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിമാനചെലവുമടക്കം പൂർണ്ണമായും ഇന്ത്യൻ എംബസി വഹിച്ചു. ഹഫർബാത്ത് ഓഐസിസി പ്രസിഡന്റെ വിപിൻ മറ്റത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ നാട്ടിലെത്തിച്ചു. വിമാനത്താവളത്തിൽ നിന്നും മൃതദേഹം വീട്ടുകാർ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293235/expatriate-youth-found-dead-saudi-arabia)