---
title: "ഷാർജയിൽ ഇന്ധന സംഭരണശാലക്ക് തീപിടിച്ചു, കനത്ത പുക മൂടിയതോടെ ജാ​ഗ്രത നിർദേശം"
english_title: "Fuel depot catches fire Sharjah heavy smoke causes alert"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293366/fuel-depot-catches-fire-sharjah-heavy-smoke-causes-alert"
published_at: "2025-05-31T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ac19720e70_gf.jpg"
keywords: []
---

# ഷാർജയിൽ ഇന്ധന സംഭരണശാലക്ക് തീപിടിച്ചു, കനത്ത പുക മൂടിയതോടെ ജാ​ഗ്രത നിർദേശം

> **Lead Summary:** **ഷാർജ: [ **യുഎഇയിലെ ഷാർജ ഹംരിയ മേഖലയിൽ തീപിടുത്തം. ഇന്ധന സംഭരണശാലയിലാണ് ഇന്ന് രാവിലെയോടെ തീപിടുത്തമുണ്ടായത്. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

## Article Content

**ഷാർജ: [ **യുഎഇയിലെ ഷാർജ ഹംരിയ മേഖലയിൽ തീപിടുത്തം. ഇന്ധന സംഭരണശാലയിലാണ് ഇന്ന് രാവിലെയോടെ തീപിടുത്തമുണ്ടായത്. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

സുരക്ഷാ മുൻകരുതലുകളുടെ ഭാ​ഗമായി അടിയന്തിര സേവനങ്ങളും മെഡിക്കൽ ടീമുകളും സ്ഥലത്ത് എത്തിയിരുന്നു. തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തെ തുടർന്ന് കനത്ത പുക ഉയരുന്നുണ്ട്.

ഇതോടെ സമീപ പ്രദേശങ്ങളിൽ ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീപിടുത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293366/fuel-depot-catches-fire-sharjah-heavy-smoke-causes-alert)