---
title: "സഹതാമസക്കാർ കണ്ടത് വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച്​ കിടക്കുന്നത്; കാസർകോട് സ്വദേശി സൗദിയിൽ വെടിയേറ്റ്​ മരിച്ചു"
english_title: "Kasaragod native shot dead Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293605/kasaragod-native-shot-dead-saudi-arabia"
published_at: "2025-06-01T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c589e024a3_dead.jpg"
keywords: []
---

# സഹതാമസക്കാർ കണ്ടത് വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച്​ കിടക്കുന്നത്; കാസർകോട് സ്വദേശി സൗദിയിൽ വെടിയേറ്റ്​ മരിച്ചു

> **Lead Summary:** **റിയാദ്​: **ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം റാക്കിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർകോട് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട്​ മൻസിലിൽ എ.എം. ബഷീർ ആണ് മരിച്ചത്.ശനിയാഴ്​ച രാത്രിയാണ്​ സംഭവം. താമസസസ്ഥലത്തിന്​ സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ്​ വിവരം.

## Article Content

**റിയാദ്​: **ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം റാക്കിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസർകോട് ബന്തടുക്ക കരിവേടകം എനിയാടി സ്വദേശി കുംബകോട്​ മൻസിലിൽ എ.എം. ബഷീർ ആണ് മരിച്ചത്.ശനിയാഴ്​ച രാത്രിയാണ്​ സംഭവം. താമസസസ്ഥലത്തിന്​ സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിയുതിർക്കുകയായിരുന്നു എന്നാണ്​ വിവരം.

ശബ്​ദം കേട്ട്​ സഹതാമസക്കാർ വന്ന്​ നോക്കുമ്പോൾ  വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച്​ കിടക്കുന്നതാണ്​ കണ്ടത്​. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു . ആരാണ്​ വെടിവെച്ച​െതന്ന്​ അറിവായിട്ടില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളിൽ ഒരു കാർ വന്ന്​ നിൽക്കുന്നത്​ കാണുന്നുണ്ട്​. പൊലീസ്​ അന്വേഷണം ആരംഭിച്ചു.

13 വർഷമായി ബീഷയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ്. സംഭവത്തിന്​ അൽപം മുമ്പ്​ തൊട്ടടുത്തെ സൂഖിൽനിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബീഷയിലെ കിങ്​ അബ്​ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ ബീഷ കെ.എം.സി.സി പ്രസിഡൻറും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്​ വെൽഫെയർ കമ്മിറ്റി അംഗവുമായ ഹംസ കണ്ണൂർ രംഗത്തുണ്ട്​.അസൈനാർ മുഹമ്മദ്​ ആണ്​ പിതാവ്​. മാതാവ്: മറിയുമ്മ മുഹമ്മദ്​. ഭാര്യ: നസ്റിൻ ബീഗം. മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293605/kasaragod-native-shot-dead-saudi-arabia)