നിപ; 'മാസ്ക് ധരിക്കണം, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക'; ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാ​ഗ്രതാ നിർദേശം

നിപ; 'മാസ്ക് ധരിക്കണം, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക'; ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാ​ഗ്രതാ നിർദേശം
Jul 14, 2025 05:59 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്തെ നിപ കേസുമായി ബന്ധപ്പെട്ട ആറ് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി. നിപ ലക്ഷണങ്ങളോട് കൂടിയ പനി ഉള്ളവർ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു.

പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് മന്ത്രി നിർദേശം നൽകി. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി ചികിത്സയ്ക്കായി മാത്രം ആശുപത്രികളിൽ പോകുക. ഒരു രോഗിക്ക് ഒരു സഹായി മാത്രം നിൽക്കണമെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോ​ഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരനാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച വൈകീട്ട് മരിച്ചത്. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്. ശനിയാഴ്ച അഞ്ചോടെ മരിച്ചു. നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു.

Health Minister Veenageorge has said that an alert has been issued to six districts in the state related to the Nipah virus

Next TV

Related Stories
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി

Jul 14, 2025 03:14 PM

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി...

Read More >>
അതീവ ജാഗ്രത...., പാലക്കാട്ടെ നിപ മരണം; രോ​ഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം

Jul 14, 2025 03:08 PM

അതീവ ജാഗ്രത...., പാലക്കാട്ടെ നിപ മരണം; രോ​ഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം

പാലക്കാട് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു....

Read More >>
ജീവനായി ഒന്നിക്കുന്നു..നിമിഷ പ്രിയയുടെ മോചനം; പണം നല്‍കി സഹായിക്കാന്‍ തയാറെന്ന് അബ്ദുള്‍ റഹീമിന്റെ കുടുംബം

Jul 14, 2025 02:39 PM

ജീവനായി ഒന്നിക്കുന്നു..നിമിഷ പ്രിയയുടെ മോചനം; പണം നല്‍കി സഹായിക്കാന്‍ തയാറെന്ന് അബ്ദുള്‍ റഹീമിന്റെ കുടുംബം

നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കാന്‍ തയ്യാറെന്ന് സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുള്‍ റഹീമിന്റെ കുടുംബം....

Read More >>
മഴ മാറിയിട്ടില്ല....! ഇരട്ട ന്യൂനമർദ്ദത്തിന് പിന്നാലെ അതിശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട്

Jul 14, 2025 02:04 PM

മഴ മാറിയിട്ടില്ല....! ഇരട്ട ന്യൂനമർദ്ദത്തിന് പിന്നാലെ അതിശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട്

ഇരട്ട ന്യൂനമർദ്ദത്തിന് പിന്നാലെ അതിശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂരും കാസർഗോഡും ഓറഞ്ച്...

Read More >>
തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍, ആശങ്കയിൽ വീട്ടമ്മമാര്‍

Jul 14, 2025 12:10 PM

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍, ആശങ്കയിൽ വീട്ടമ്മമാര്‍

സംസ്ഥാനത്ത് വെളിച്ചെണ്ണ ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍, ആശങ്കയിൽ...

Read More >>
Top Stories

News Roundup

//Truevisionall