'ജീവൻ നൽകി മടങ്ങി'; തൃശൂരിൽ പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി യുവതി മരിച്ചു

'ജീവൻ നൽകി മടങ്ങി'; തൃശൂരിൽ പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായി യുവതി മരിച്ചു
Jul 17, 2025 10:21 PM | By VIPIN P V

തൃശൂര്‍: ( www.truevisionnews.com ) പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായി യുവതി മരിച്ചു. കുട്ടിയെ പുറത്തെടുത്തു രക്ഷിച്ചു. കുന്നംകുളം തെക്കേപുറം പറവളപ്പില്‍ സിനീഷ് ഭാര്യ ബിമിത (32) യാണ് വൈകിട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

പ്രസവത്തിനായി 15ന് കുന്നംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച ബിമിതക്ക് 16ന് രാവിലെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. ഇതിനിടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് പ്രത്യേക സംവിധാനം വഴി ഡോക്ടര്‍ കുട്ടിയെ പുറത്തെടുത്തു.

രോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ താലൂക്കാശുപത്രി ഡോക്ടറുടെ ആവശ്യപ്രകാരം യുവതിയെ സ്വകാര്യ ആശുപത്രിയില്‍ നിന്നെത്തിയ ഡോക്ടറുടെ സഹായത്തോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെയും സ്ഥിതി കൂടുതല്‍ ഗുരുതരമായ സാഹചര്യത്തില്‍ വീട്ടുകാര്‍ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ബിമിതയെ രക്ഷിക്കാനായില്ല.

യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ആദ്യ പ്രസവത്തില്‍ അഞ്ച് വയസുള്ള ആണ്‍കുട്ടിയുണ്ട്. രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടിയാണ്. ഭര്‍ത്താവ് സിനീഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്.

Woman dies of cardiac arrest during childbirth in Thrissur

Next TV

Related Stories
കോഴിക്കോട് വീട്ടിൽ മോഷണം; വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ

Jul 18, 2025 07:57 AM

കോഴിക്കോട് വീട്ടിൽ മോഷണം; വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ

കോഴിക്കോട് വീട്ടിൽ മോഷണം, വീട്ടുജോലിക്കാരിയും കൂട്ടാളിയും...

Read More >>
'മാസ്‌ക്ക് നിർബന്ധം...നിപ ജാഗ്രത'; പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തം, സമ്പർക്കപ്പട്ടികയിൽ 674 പേർ

Jul 18, 2025 07:33 AM

'മാസ്‌ക്ക് നിർബന്ധം...നിപ ജാഗ്രത'; പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തം, സമ്പർക്കപ്പട്ടികയിൽ 674 പേർ

'മാസ്‌ക്ക് നിർബന്ധം...നിപ ജാഗ്രത'; പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തം, സമ്പർക്കപ്പട്ടികയിൽ 674...

Read More >>
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണം; സ്മൃതി സംഗമം രാഹുൽ ​ഗാന്ധി ഉദ്ഘാടനം ചെയ്യും

Jul 18, 2025 07:19 AM

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണം; സ്മൃതി സംഗമം രാഹുൽ ​ഗാന്ധി ഉദ്ഘാടനം ചെയ്യും

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണം; സ്മൃതി സംഗമം രാഹുൽ ​ഗാന്ധി ഉദ്ഘാടനം...

Read More >>
നാടിൻറെ നോവായി മിഥുൻ; വിദേശത്തുള്ള അമ്മ നാളെ നാട്ടിലെത്തും, സ്കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിൽ

Jul 18, 2025 07:05 AM

നാടിൻറെ നോവായി മിഥുൻ; വിദേശത്തുള്ള അമ്മ നാളെ നാട്ടിലെത്തും, സ്കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിൽ

നാടിൻറെ നോവായി മിഥുൻ; വിദേശത്തുള്ള അമ്മ നാളെ നാട്ടിലെത്തും, സ്കൂളും പരിസരവും കനത്ത പൊലീസ്...

Read More >>
പഠിപ്പ്മുടക്കും....; തേവലക്കര മിഥുനിന്റെ മരണം, വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ കെഎസ്‍യു, എബിവിപി, ഫ്രറ്റേണിറ്റി സംഘടനകൾ

Jul 18, 2025 06:18 AM

പഠിപ്പ്മുടക്കും....; തേവലക്കര മിഥുനിന്റെ മരണം, വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ കെഎസ്‍യു, എബിവിപി, ഫ്രറ്റേണിറ്റി സംഘടനകൾ

തേവലക്കര മിഥുനിന്റെ മരണം, വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ കെഎസ്‍യു, എബിവിപി, ഫ്രറ്റേണിറ്റി...

Read More >>
Top Stories

News Roundup

//Truevisionall