ദുബൈ: ദുബൈ മറീനയിലെ താമസ കെട്ടിടത്തില്‍ തീപിടിത്തം. വെള്ളിയാഴ്ച പുലര്‍ച്ചെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറീന സെയില്‍ എന്ന ഉയരമേറിയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചു. ഇവർ രണ്ട് മണിക്കൂറിന് ശേഷമാണ് തിരികെ അപ്പാര്‍ട്ട്മെന്‍റുകളിലേക്ക് പോയത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
Fire breaks out in residential building in Dubai Marina