മനാമ: (gcc.truevisionnews.com) അവധിക്ക് നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി ബൈക്കപകടത്തിൽ മരിച്ചു. ആലപ്പുഴ വെണ്മണി സ്വദേശി മനു കെ. രാജനാണ് (36) മരിച്ചത്. ബഹ്‌റൈനിലെ റാംസിസ് എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കഴിഞ്ഞയാഴ്ചയാണ് അവധിക്ക് നാട്ടിലേക്ക് പോയത്.
ബുധനാഴ്ച വൈകീട്ട് ഭാര്യയെ കൂട്ടാനായി ജോലിസ്ഥലത്തേക്ക് പോകവെയാണ് മനു സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെട്ടത്. അതിഗുരുതരാവസ്ഥയിൽ പത്തനംതിട്ട പരുമല ഹോസ്പിറ്റലിൽ ചികത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരിക്കുകയായിരുന്നു. പിതാവ്: കെ.വി. രാജൻ. മാതാവ്: എൻ. രത്നമ്മ. ഭാര്യ: ആതിര മനു.
Expatriate who went home for vacation dies in bike accident