ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ ദുബൈ അഞ്ചാമത്

ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ ദുബൈ അഞ്ചാമത്
Sep 27, 2021 07:39 PM | By Perambra Admin

ദുബൈ : ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ ദുബൈയ്ക്ക് അഞ്ചാം സ്ഥാനം. റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ റാങ്കിങ്ങിലാണ് ദുബൈ അഞ്ചാമതെത്തിയത്. കാലാവസ്ഥ, സുരക്ഷ, ലാന്‍ഡ്മാര്‍ക്കുകള്‍, വിമാനത്താവളം, അടിസ്ഥാന സൗകര്യങ്ങള്‍, മ്യൂസിയങ്ങള്‍, കല, സംസ്‌കാരം, വിനോദം, ഹോട്ടല്‍, അഭിവൃദ്ധി, തൊഴില്‍ അവസരങ്ങള്‍ ഇവയെല്ലാം റാങ്കിങ്ങില്‍ വിലയിരുത്തി.

ഗൂഗിള്‍ സെര്‍ച്ച്, ഫേസ്ബുക്ക് ചെക് ഇന്‍, ഇന്‍സ്റ്റാഗ്രാം ഹാഷ്ഗാട് എന്നിവയും വിലയിരുത്തിയിട്ടുണ്ട്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ലണ്ടനാണ്. പാരീസ് രണ്ടാമതും ന്യൂയോര്‍ക്ക്, മോസ്‌കോ എന്നീ നഗരങ്ങള്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്തുമുണ്ട്. അതേസമയം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലമായി ബുര്‍ജ് ഖലീഫയെ തെരഞ്ഞെടുത്തിരുന്നു.

ഗൂഗിളില്‍ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഢംബര യാത്രാ കമ്പനിയായ കുയോനി നടത്തിയ പഠനത്തിന്റെ വിവരങ്ങളാണ് പുറത്തുവിട്ടത്. ലോകത്തിലെ 66 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്തത് ബുര്‍ജ് ഖലീഫയാണ്. യാത്ര സംബന്ധിച്ചുള്ള ആകെ സെര്‍ച്ചുകളുടെ 37.5 ശതമാനമാണിത്.

ഇന്ത്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്തോനേഷ്യ, ഫിജി, തുര്‍ക്‌മെനിസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം ബുര്‍ജ് ഖലീഫയാണ് കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ ഇന്ത്യയുടെ താജ്മഹലായിരുന്നു സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത്.

Dubai is the fifth best city in the world

Next TV

Related Stories
രണ്ടു വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

Oct 13, 2021 08:03 PM

രണ്ടു വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

രണ്ടു വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; അഭിനന്ദിച്ച് ദുബായ്...

Read More >>
ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർക്ക് മാത്രം പ്രവേശനം; ഷാർജ വിമാനത്താവളത്തിൽ നിയന്ത്രണം

Oct 11, 2021 09:59 AM

ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർക്ക് മാത്രം പ്രവേശനം; ഷാർജ വിമാനത്താവളത്തിൽ നിയന്ത്രണം

വിമാന ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർ മാത്രമേ ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ എത്താൻ പാടുള്ളൂവെന്ന് അധികൃതർ...

Read More >>
ആർ.ടി.എ.ക്ക് ലീഡ് ഗോൾഡ് അംഗീകാരം

Oct 10, 2021 07:41 AM

ആർ.ടി.എ.ക്ക് ലീഡ് ഗോൾഡ് അംഗീകാരം

എക്സ്പോ വേദിയെ ബന്ധിപ്പിച്ചുകൊണ്ട് നിർമിച്ച ദുബായ് മെട്രോയുടെ ഏഴ് സ്റ്റേഷനുകളുടെ പ്രവർത്തനമികവിന് ആർ.ടി.എ.ക്ക് ലീഡ് ഗോൾഡ്...

Read More >>
പാസ്‌പോർട്ട് പുതുക്കാൻ വൈകരുത്; യുഎഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

Oct 8, 2021 08:29 PM

പാസ്‌പോർട്ട് പുതുക്കാൻ വൈകരുത്; യുഎഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ കാലാവധി കഴിഞ്ഞ പാസ്‌പോർട്ടുകൾ പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് ദുബായിലെ കോൺസുലേറ്റിലെ പാസ്പോർട്ട്...

Read More >>
ദുബൈ എക്‌സ്‌പോ 2020 വേദിയിലെത്തി ഐശ്വര്യ റായ്

Oct 7, 2021 11:05 PM

ദുബൈ എക്‌സ്‌പോ 2020 വേദിയിലെത്തി ഐശ്വര്യ റായ്

ദുബൈ എക്‌സ്‌പോ 2020 വേദിയിലെത്തി ബോളിവുഡ് താരം ഐശ്വര്യ റായ്. തെരുവില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പരിപാടിയിലാണ്...

Read More >>
ആദ്യ മിസ് യൂണിവേഴ്‌സ് യുഎഇ മത്സരത്തിന് ദുബൈ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു

Oct 7, 2021 08:29 PM

ആദ്യ മിസ് യൂണിവേഴ്‌സ് യുഎഇ മത്സരത്തിന് ദുബൈ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു

നവംബര്‍ ഏഴിന് ഫൈനലില്‍ വിജയിക്കുന്നയാള്‍ക്ക് ഡിസംബറില്‍ ഇസ്രയേലില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍...

Read More >>
Top Stories