---
title: "എ.എഫ്.സി കപ്പ് യോഗ്യതാ റൗണ്ട് ; ബഹ്റൈനെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിന് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നു."
english_title: "The Indian team enters the friendly football match against Bahrain today."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/33541/the-indian-team-enters-the-friendly-football-match-against-bahrain-today"
published_at: "2022-03-23T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b4cf8cb6f5_Untitled-1.jpg"
keywords: []
---

# എ.എഫ്.സി കപ്പ് യോഗ്യതാ റൗണ്ട് ; ബഹ്റൈനെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിന് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നു.

> **Lead Summary:** **എ.**എഫ്.സി കപ്പ് യോഗ്യതാറൗണ്ടിനുള്ള മുന്നൊരുക്കമെന്നനിലയിൽ ബഹ്റൈനെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിന് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നു. ഇതിന് മുമ്പ് 2019 ജനുവരി 14ന് നടന്ന എ.എഫ്.സി കപ്പ് മത്സരത്തിൽ 0-1 എന്ന സ്കോറിന് ബഹ്റൈനോട് പരാജയപ്പെടിരുന്നു.

## Article Content

**എ.**എഫ്.സി കപ്പ് യോഗ്യതാറൗണ്ടിനുള്ള മുന്നൊരുക്കമെന്നനിലയിൽ ബഹ്റൈനെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിന് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നു. ഇതിന് മുമ്പ് 2019 ജനുവരി 14ന് നടന്ന എ.എഫ്.സി കപ്പ് മത്സരത്തിൽ 0-1 എന്ന സ്കോറിന് ബഹ്റൈനോട് പരാജയപ്പെടിരുന്നു.

അതിന് മുമ്പ് ഇരു ടീമുകളും അഞ്ച് തവണ ഏറ്റുമുട്ടിയപ്പോൾ നാലിലും വിജയം ബഹ്റൈനായിരുന്നു. ഒരു മത്സരം സമനിലയിലായി.

മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമാണ് മത്സരത്തിനായി ബഹ്റൈനിലെത്തിയിരിക്കുന്നത്.ഇന്ന് വൈകീട്ട് ഏഴ് മണിമുതൽ അറാദിലെ മുഹറഖ് ക്ലബ്ബ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.

ബഹ്റൈന് പുറമേ ബെലാറെസുമായും ഇന്ത്യൻ ടീം ഈ ആഴ്ച്ച മത്സരിക്കുന്നുണ്ട്. ശനിയാഴ്ച്ച ഇസാടൗണിലെ ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/33541/the-indian-team-enters-the-friendly-football-match-against-bahrain-today)