വാക്സീൻ സ്വീകരിച്ച വിദ്യാർഥികളെ അടിസ്ഥാനമാക്കി സ്കൂളുകളിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുന്നു

വാക്സീൻ സ്വീകരിച്ച വിദ്യാർഥികളെ അടിസ്ഥാനമാക്കി സ്കൂളുകളിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുന്നു
Oct 6, 2021 11:25 PM | By Vyshnavy Rajan

അബുദാബി : വാക്സീൻ സ്വീകരിച്ച വിദ്യാർഥികളെ അടിസ്ഥാനമാക്കി സ്കൂളുകളിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുന്നു. കോവിഡ് വാക്സീൻ സ്വീകരിച്ച വിദ്യാർഥികളുടെ എണ്ണം അടിസ്ഥാനമാക്കി സ്കൂളുകൾക്കു കളർ കോഡ് നൽകി നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ അബുദാബി ആലോചിക്കുന്നു. വിദ്യാർഥികളിൽ ഭൂരിഭാഗവും വാക്സീൻ എടുത്ത സ്കൂളിൽ മാസ്ക് ഉപയോഗം ഇല്ലാതാക്കാനാണ് പദ്ധതി. 

സ്കൂളിലും ബസ്സിലും അകലം പാലിക്കുന്ന നിയമത്തിൽ ഇളവുണ്ടാകും. പാഠ്യേതര പ്രവർത്തനങ്ങളും കായിക പരിപാടികളും പുനരാരംഭിക്കും. ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാം പാദത്തിലായിരിക്കും ഇളവ്.കുത്തിവയ്പ് എടുത്ത വിദ്യാർഥികളുടെ തോത് അനുസരിച്ചായിരിക്കും കളർകോഡ്. വാക്സീൻ എടുത്തവർ 50% താഴെയാെണങ്കിൽ ഓറഞ്ച്, 50-64% മഞ്ഞ, 65-84% പച്ച, 85% നീല. നീല വിഭാഗത്തിലുള്ള സ്കൂളുകൾ രണ്ടാം പാദത്തിൽ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കും.

പദ്ധതിക്ക് അബുദാബി ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അംഗീകാരം നൽകി. പുതിയ തീരുമാനം സ്കൂളിന്റെ പ്രവർത്തനം സാധാരണ നിലയിലെത്താൻ സഹായിക്കുമെന്നു സ്കൂൾ പ്രിൻസിപ്പൽമാർ അറിയിച്ചു. വിദ്യാർഥികൾക്ക് വാക്സീൻ എടുക്കാൻ പ്രത്യേക കേന്ദ്രങ്ങൾക്കു പുറമെ സ്കൂളിലും സൗകര്യം ഒരുക്കിവരുന്നു. വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ പിസിആർ, സ്രവ പരിശോധനകൾക്കും സ്കൂളിൽ സൗകര്യമുണ്ട്.

Exemptions from school regulations are based on the number of students who have been vaccinated

Next TV

Related Stories
Top Stories