മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന് തീപിടിച്ചു

മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന് തീപിടിച്ചു
Oct 8, 2021 07:40 AM | By Vyshnavy Rajan

റിയാദ്: നാട്ടിൽ നിന്ന് ദുബൈയിലെത്തി 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷം സൗദിയിലേക്ക് പുറപ്പെട്ട മലയാളികളും ഉത്തർപ്രദേശുകാരും സഞ്ചരിച്ച ബസിന് തീപിടിച്ചു. പൂർണമായും കത്തിനശിച്ച ബസിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ യാത്രക്കാരില്‍ പലരുടെയും ലഗേജുകളും രേഖകളും കത്തിനശിച്ചു.

യുഎഇയിൽ നിന്ന് സൗദി അതിർത്തിയിലേക്ക് കടന്ന ബസ് കിഴക്കൻ സൗദി ആസ്ഥാനമായ ദമ്മാം എത്തുന്നതിന് 300 കിലോമീറ്റർ ഇപ്പുറത്തുവെച്ച് തീ പിടിച്ച് പൂർണമായും കത്തി നശിക്കുകയായിരുന്നു. പുറകിൽ തീ കണ്ട ഉടനെ ഡ്രൈവെറ വിവരം അറിയിച്ച് ബസ് നിർത്തിച്ച് യാത്രക്കാരെല്ലാം ഇറങ്ങിയോടിയതുകൊണ്ടാണ് ആളപായമുണ്ടാകാതിരുന്നത്.

ബസിലെ 36 യാത്രക്കാരിൽ 27 പേരും മലയാളികളാണ്. ബാക്കിയുള്ളവർ ഉത്തര്‍പ്രദേശുകാരും. യാത്രക്കാർ ഇറങ്ങിയോടി നിമിഷങ്ങൾക്കകം ബസ് പൂർണമായും കത്തിനശിച്ചു.

A bus carrying passengers including Malayalees from Dubai to Saudi Arabia caught fire

Next TV

Related Stories
Top Stories