---
title: "പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayalee youth dies of heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/43839/expatriate-malayalee-youth-dies-of-heart-attack"
published_at: "2022-05-20T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628727e33232d_Untitled-1.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **ഫുജൈറ : **ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ വാരംകടവ് സ്വദേശി യുവാവ് ഫുജൈറയില്‍ നിര്യാതനായി. വാരംകടവില്‍ താമസിക്കുന്ന അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താറാണ്​ മരിച്ചത്.

## Article Content

**ഫുജൈറ : **ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ വാരംകടവ് സ്വദേശി യുവാവ് ഫുജൈറയില്‍ നിര്യാതനായി. വാരംകടവില്‍ താമസിക്കുന്ന അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താറാണ്​ മരിച്ചത്.

ദുബൈയില്‍ നിന്ന് ജോലി ആവശ്യാര്‍ഥം ഫുജൈറയിലേക്ക് പോയപ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ - ഫെബിന. മകള്‍ - സാറ. പിതാവ് - അബ്ദുല്‍ സത്താര്‍. മാതാവ് - ഫൗസിയ. സഹോദരങ്ങള്‍ - അര്‍ഷദ്, ദില്‍ഷാദ്, മെഹറ. ദുബൈയിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/43839/expatriate-malayalee-youth-dies-of-heart-attack)