തിരിച്ചറിയല്‍ രേഖ ചോദിച്ച പൊലീസുകാരെ മര്‍ദ്ദിച്ചു; പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ

തിരിച്ചറിയല്‍ രേഖ ചോദിച്ച പൊലീസുകാരെ മര്‍ദ്ദിച്ചു; പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ
May 25, 2022 08:14 PM | By Susmitha Surendran

ദുബൈ: തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ പ്രവാസിക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ ആഫ്രിക്കക്കാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്.

ഇയാളുടെ വിസാ കാലാവധി അവസാനിച്ചിട്ടും നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചുവരികയായിരുന്നു. തിരിച്ചറിയല്‍ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട രണ്ട് പൊലീസുകാരെ ഇയാള്‍ മര്‍ദിച്ചുവെന്നാണ് കേസ്.

'നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്ന' പ്രവാസി പൊലീസുകാരെ മര്‍ദിക്കുകയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയും ചെയ്‍തതായി കേസ് രേഖകള്‍ വ്യക്തമാക്കുന്നു.

പൊലീസുകാരെ തള്ളിമാറ്റിയ ശേഷം അവരെ ചവിട്ടുകയും സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്‍തു. എന്നാല്‍ അല്‍പദൂരം മുന്നോട്ട് പോയപ്പോള്‍ കാല്‍ വഴുതി നിലത്ത് വീണതോടെയാണ് പൊലീസുകാര്‍ ഇയാളെ പിടികൂടിയത്.

തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിക്കുകയായിരുന്നു. മൂന്ന് മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നാണ് കോടതി വിധി.

Police officers who asked for identification were beaten; Punishment for the exile

Next TV

Related Stories
ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

Jul 4, 2022 06:37 AM

ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സഫ്വാന്‍...

Read More >>
എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

Jul 3, 2022 09:54 PM

എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

പറക്കലിനിടയിലാണ് വിമാനത്തിന്റെ 22 ടയറുകളില്‍ ഒരെണ്ണം പൊട്ടിയതായി...

Read More >>
മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

Jul 3, 2022 09:34 PM

മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദില്‍ കുഴഞ്ഞുവീണ്...

Read More >>
ഒമാനിലെ  റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

Jul 3, 2022 08:25 PM

ഒമാനിലെ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍...

Read More >>
ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Jul 3, 2022 07:26 PM

ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

Read More >>
കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

Jul 3, 2022 02:56 PM

കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി (51) നാട്ടിൽ...

Read More >>
Top Stories