ഫുഡ് ഡെലിവറി ഇനി കാറിലാക്കാൻ നിർദേശം

ഫുഡ് ഡെലിവറി ഇനി കാറിലാക്കാൻ നിർദേശം
Jun 26, 2022 02:06 PM | By Divya Surendran

ദോഹ: വീടുകളിലേക്കുള്ള ഫുഡ് ഡെലിവറി സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾ പ്രാഥമിക പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) നിർദേശിച്ചു.. ഫുഡ് ഡെലിവറിയുടെ സമയം രാവിലെ മുതൽ അർധരാത്രി വരെയാക്കി ക്രമീകരിക്കണം. മോട്ടർ സൈക്കിളുകൾക്ക് പകരം എയർ കണ്ടീഷൻ ചെയ്ത കാറുകൾ ഉപയോഗിക്കണം. തണുത്ത ഭക്ഷണസാധനങ്ങൾ സൂക്ഷിക്കാൻ റഫ്രിജറേറ്ററും ചൂടുള്ളവയ്ക്കായി തെർമൽ കണ്ടെയ്‌നറുകളും ഉണ്ടാകണം.

ഓരോന്നും പ്രത്യേകമായി വേണം സൂക്ഷിക്കാൻ. ഡെലിവറി ജീവനക്കാർക്കായി ഹെൽത്ത് സർട്ടിഫിക്കറ്റും നൽകണം. വർഷത്തിൽ സമഗ്രമായ പരിശോധനയ്ക്കും വിധേയമാക്കണം. സുരക്ഷിതമായുള്ള ഫുഡ് ഡെലിവറിയും വ്യക്തിഗത ശുചിത്വവും സംബന്ധിച്ച പ്രത്യേക കോഴ്‌സുകളും പരിശീലിപ്പിക്കണം. ഫുഡ് ഡെലിവറിയിൽ ഗുണനിലവാരം ഉറപ്പാക്കാൻ ഫുഡ് ഡെലിവറി വാഹനങ്ങളിൽ ക്യാമറകൾ ഘടിപ്പിക്കണം.

മറ്റ് വാഹനങ്ങളിൽ നിന്നും കാറുകളിൽ നിന്ന് വേറിട്ടുള്ള റൂട്ടുകൾ വേണം മോട്ടർ സൈക്കിളുകൾക്ക് അനുവദിക്കാൻ. മോട്ടർ സൈക്കിളുകൾക്കായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അൽ ഹജിരി വ്യക്തമാക്കി. ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ ഉപകാരപ്രദമാണെങ്കിലും ആരോഗ്യം, വ്യക്തിഗത ശുചിത്വം, ഡെലിവറി ജീവനക്കാരുടെ സേഫ്റ്റി എന്നിവ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

ഓരോ പുതിയ ഓട്ടത്തിലും ഡെലിവറി ജീവനക്കാർ പുതിയ ഫെയ്‌സ് മാസ്‌ക് ധരിക്കണം. കയ്യുറകളും മാറ്റണം. വാഹനങ്ങൾ, ബാഗുകൾ, കണ്ടെയ്‌നറുകൾ എന്നിവ പതിവായി അണുവിമുക്തമാക്കണം. സ്വന്തം ആരോഗ്യവും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡെലിവറി ജീവനക്കാർക്കിടയിൽ അവബോധം നൽകണമെന്നും നിർദേശിച്ചു.

Food delivery should now be carried out in the car

Next TV

Related Stories
സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും

Aug 7, 2022 10:03 PM

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും. 31 സ്വദേശി...

Read More >>
ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

Jul 4, 2022 07:30 PM

ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

ആദ്യ സംഘങ്ങളെല്ലാം മദീന വഴിയാണ് വന്നത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് മദീനയില്‍ ഇറങ്ങി അവിടെ പ്രവാചകന്റെ പള്ളിയും ഖബറിടവും മറ്റ് ചരിത്രസ്ഥലങ്ങളും...

Read More >>
സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

Jun 30, 2022 03:00 PM

സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

ഇരുപത്തി രണ്ട് വർഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്‌കൂട്ടറിൽ മിഡിൽ ഈസ്റ്റിൽ സന്ദർശനം നടത്തുന്ന കാസർകോട് സ്വദേശികളായ ബിലാൽ, അഫ്സൽ എന്നിവർക്ക് ഒമാനിലെ...

Read More >>
മൂന്നര വർഷം മുമ്പ് സൗദി അറേബ്യയിൽ കാണാതായ  മലയാളി വനിതയെ നാട്ടിലെത്തിച്ചു

Jun 22, 2022 03:46 PM

മൂന്നര വർഷം മുമ്പ് സൗദി അറേബ്യയിൽ കാണാതായ മലയാളി വനിതയെ നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ വീട്ടുജോലിക്ക് എത്തി കാണാതായ മലയാളി വനിതയെ സാമൂഹിക പ്രവർത്തകർ കണ്ടെത്തി നാട്ടിലേക്ക് അയച്ചു....

Read More >>
പോണ്‍ അഡിക്ഷന്‍ കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സൗദി

Mar 1, 2022 09:26 PM

പോണ്‍ അഡിക്ഷന്‍ കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സൗദി

നൂറ് ദിവസത്തിനുള്ളില്‍ പോണ്‍ അഡിക്ഷന്‍ കുറയ്ക്കാന്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ട് സൗദി...

Read More >>
യുഎഇയിൽ ഇന്ധന വില കുതിച്ചുയരുന്നു

Mar 1, 2022 09:12 PM

യുഎഇയിൽ ഇന്ധന വില കുതിച്ചുയരുന്നു

യുഎഇയിൽ ഇന്ധന വില കുതിച്ചുയരുന്നു....

Read More >>
Top Stories