---
title: "സൗദിയിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "The body of an expatriate Keralite who died at his residence in Saudi Arabia was brought home today."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51922/the-body-of-an-expatriate-keralite-who-died-at-his-residence-in-saudi-arabia-was-brought-home-today"
published_at: "2022-06-29T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc61aa69390_ajaykumar.jpg"
keywords: []
---

# സൗദിയിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു.

മെയ് നാലിന് റിയാദിന് സമീപം ശഖറ എന്ന സ്ഥലത്തെ താമസസ്ഥലത്താണ് എറണാകുളം പറവൂർ മന്നം എടയാറ്റ് വീട്ടിൽ അജയകുമാർ എന്ന അജി (58) മരിച്ചത്.

30 വർഷമായി ഇവിടെ സ്വകാര്യ കമ്പനിയിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. നാല് വർഷം മുമ്പാണ് അജി അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.

ഭാര്യ: ശ്രീന. മക്കൾ: ആർച്ച, നികേതന. പിതാവ്: അടയാറ്റ് ബാലകൃഷ്ണൻ. മാതാവ്: ഭവാനി. സഹോദരങ്ങൾ: രത്നാകരൻ, ദിനേശൻ, അനിൽ കുമാർ, ഷെല്ലി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51922/the-body-of-an-expatriate-keralite-who-died-at-his-residence-in-saudi-arabia-was-brought-home-today)