കുവൈത്ത് സിറ്റി: തിക്കോടി പ്രദേശത്തുനിന്ന് ഗൾഫ് രാജ്യങ്ങളിലെത്തിയ പ്രവാസികളുടെ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറം കുവൈത്ത് ചാപ്റ്റർ ജനറൽ ബോഡി ഓൺലൈനിൽ ചേർന്ന് 2021-22 വർഷത്തെ ഭാരവാഹികളെ തെരഞ്ഞടുത്തു.
ഭാരവാഹികൾ: അബു കോട്ടയിൽ (ചെയർമാൻ), ടി.സി. നജ്മുദ്ദീൻ (പ്രസിഡൻറ്), ഫിറോസ് കുളങ്ങര (സീനിയർ വൈസ് പ്രസിഡൻറ്), വി.എം. ശെൽവരാജ് (ജനറൽ സെക്രട്ടറി), വൈസ് പ്രസിഡൻറുമാർ: അലി പുതുക്കുടി (പ്രോജക്ട്), സുഹൈബ് റഷീദ് കുന്നോത്ത് (മെബേഴ്സ് വെൽഫെയർ, മീഡിയ), ബി.വി. സമീർ (ഫിനാൻസ് കൺട്രോളർ), ജാബിർ കഴുക്കയിൽ (ഫിനാൻസ് സെക്രട്ടറി). സെക്രട്ടറിമാർ: അനൂപ് തിക്കോടി (സംഘടന), ഇ.എം. ഹാഷിദ് (പബ്ലിക് റിലേഷൻ), ഷൈബു കൂരൻറവിട (അഡ്മിനിസ്ട്രേഷൻ), ശുഐബ് മണലിൽ (ഇവൻറ് മാനേജ്മെൻറ്), സുരേന്ദ്രൻ പാലൂർ (കലാ-കായികം), യൂനുസ് പുറക്കാട് (ജീവകാരുണ്യം).
selected the G. T. F. Kuwait chapter members