യുഎഇ സുവർണ ജൂബിലി ആഘോഷം; കൗണ്ട് ഡൗൺ തുടങ്ങി

യുഎഇ സുവർണ ജൂബിലി ആഘോഷം; കൗണ്ട് ഡൗൺ തുടങ്ങി
Oct 15, 2021 08:44 AM | By Vyshnavy Rajan

അബുദാബി : യുഎഇയിൽ സുവർണ ജൂബിലി ആഘോഷത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി. വിവിധ നാട്ടുരാജ്യങ്ങളായിരുന്ന പ്രവിശ്യകൾ ചേർന്ന് 1971 ഡിസംബർ 2നാണ് ഐക്യ അറബ് എമിറേറ്റ്സ് രൂപീകരിച്ചത്.രാജ്യത്തിന്റെ 50ാം വാർഷികാഘോഷത്തിനു സാക്ഷ്യം വഹിക്കാൻ സ്വദേശികളെയും വിദേശികളെയും അധികൃതർ ക്ഷണിച്ചു.

പൊതുജനങ്ങളെയും ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ. ഘോഷയാത്രയിലും പരമ്പരാഗത ഉത്സവങ്ങളിലുമെല്ലാം വിദേശികളുടെയും സാന്നിധ്യമുണ്ടാകും. രാജ്യത്തിന്റെ പതാകയ്ക്കു കീഴിൽ ജനഹൃദയങ്ങൾ ഒന്നിക്കുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

50 വർഷത്തെ ചരിത്രം 50 ദിവസങ്ങളിലെ ആഘോഷങ്ങളിൽ പ്രതിഫലിക്കും. എമിറേറ്റുകളുടെ ലയനം ഹൃദയങ്ങളുടെ ഐക്യപ്പെടലാണ്. ജനങ്ങൾ ഒരു പതാകയ്ക്കും ഒരു പ്രസിഡന്റിനും ഒരു നിയമത്തിനും കീഴിൽ അണിനിരക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

രാജ്യത്തിന്റെ നേട്ടങ്ങളിൽ അഭിമാനത്തോടെയാണ് സുവർണ ജൂബിലി ആഘോഷിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

ആഘോഷത്തിലേക്ക് യുഎഇയിൽ വസിക്കുന്ന 200ലേറ രാജ്യക്കാരെ ആഘോഷകമ്മിറ്റി ക്രിയേറ്റീവ് സ്ട്രാറ്റജി മേധാവി ഷെയ്ഖ അൽ കെത്ബി ക്ഷണിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, സ്കൂളുകൾ, സംഘടനകൾ എന്നിവരോടും സുവർണ ജൂബിലി ആഘോഷ പദ്ധതിയെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടു.

UAE Golden Jubilee Celebration; The countdown has begun

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories