---
title: "സൗദിയില്‍ മരിച്ച മലയാളി സാമൂഹികപ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു"
english_title: "The body of a Malayali social activist who died in Saudi was brought home."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/52570/the-body-of-a-malayali-social-activist-who-died-in-saudi-was-brought-home"
published_at: "2022-07-02T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c07290f146d_death.jpg"
keywords: []
---

# സൗദിയില്‍ മരിച്ച മലയാളി സാമൂഹികപ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു

> **Lead Summary:** **റിയാദ്: **സൗദിയില്‍ മരിച്ച മലയാളി സാമൂഹികപ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. റിയാദിന് സമീപം ഖര്‍ജില്‍ ഹൃദയസ്തംഭനം മൂലം മരിച്ച കേളി കലാസാംസ്‌ക്കാരിക വേദി അല്‍ഖര്‍ജ് ഏരിയാ വൈസ് പ്രസിഡന്റും രക്ഷാധികാരി സമിതി അംഗവുമായ എറണാകുളം തോപ്പുംപടി സ്വദേശി ഒ.എം. ഹംസയുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചു സംസ്‌കരിച്ചത്.

## Article Content

**റിയാദ്: **സൗദിയില്‍ മരിച്ച മലയാളി സാമൂഹികപ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. റിയാദിന് സമീപം ഖര്‍ജില്‍ ഹൃദയസ്തംഭനം മൂലം മരിച്ച കേളി കലാസാംസ്‌ക്കാരിക വേദി അല്‍ഖര്‍ജ് ഏരിയാ വൈസ് പ്രസിഡന്റും രക്ഷാധികാരി സമിതി അംഗവുമായ എറണാകുളം തോപ്പുംപടി സ്വദേശി ഒ.എം. ഹംസയുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചു സംസ്‌കരിച്ചത്.

ഹംസ 33 വര്‍ഷമായി അല്‍ഖര്‍ജിലെ ഹരീഖില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കേളി ഹരീഖ് യൂനിറ്റ് രൂപവത്കരണ കാലം മുതല്‍ സാമൂഹികരംഗത്ത് സജീവമാണ്. ഹരീഖില്‍ നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു.

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഹരീഖ് ജനറല്‍ ആശുപത്രിയിലാണ് മരിച്ചത്. ആബിദയാണ് ഹംസയുടെ ഭാര്യ. മക്കള്‍: റിനിഷ സൂരജ്, റിന്‍സിയ സഫര്‍. മരുമക്കള്‍: സൂരജ് ഷംസുദ്ദീന്‍, സഫറുദീന്‍ മക്കാര്‍. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി അല്‍ഖര്‍ജ് ഏരിയാ ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/52570/the-body-of-a-malayali-social-activist-who-died-in-saudi-was-brought-home)