---
title: "എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി"
english_title: "A hole in an Emirates flight has been found"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/52744/a-hole-in-an-emirates-flight-has-been-found"
published_at: "2022-07-03T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1c2f3cd8ce_EMIRATES.jpg"
keywords: []
---

# എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

> **Lead Summary:** **ദുബൈ:** ഓസ്‌ട്രോലിയയിലെ ബ്രിസ്ബനിലേക്ക് പറന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തി. വെള്ളിയാഴ്ച സര്‍വീസ് നടത്തിയ എമിറേറ്റ്‌സിന്റെ ഇ കെ 430 എന്ന വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്.

## Article Content

**ദുബൈ:** ഓസ്‌ട്രോലിയയിലെ ബ്രിസ്ബനിലേക്ക് പറന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തി. വെള്ളിയാഴ്ച സര്‍വീസ് നടത്തിയ എമിറേറ്റ്‌സിന്റെ ഇ കെ 430 എന്ന വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്.

വിമാനത്തിന്റെ ടയര്‍ പൊട്ടുകയും പുറംഭാഗത്ത് ഒരു ദ്വാരം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ അപകടമുണ്ടാകാതെ തന്നെ വിമാനം ലക്ഷ്യസ്ഥാനത്തിറക്കി. പറക്കലിനിടയിലാണ് വിമാനത്തിന്റെ 22 ടയറുകളില്‍ ഒരെണ്ണം പൊട്ടിയതായി ശ്രദ്ധയില്‍പ്പെട്ടത്.

വിമാനത്തിന്റെ തൊലിഭാഗം എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു ദ്വാരവും കണ്ടെത്തി. എന്നാല്‍ ഇത് വിമാനത്തിന്റെ ഫ്യൂസ്ലേജിലോ ഫ്രെയിമിലോ ഘടനയിലോ സ്വാധീനം ചെലുത്തുന്ന തകരാര്‍ അല്ലായിരുന്നു. അതുകൊണ്ട് തന്നെ വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കാന്‍ തടസ്സമുണ്ടായില്ലെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/52744/a-hole-in-an-emirates-flight-has-been-found)