---
title: "കുട്ടികൾ അടുത്തുള്ളപ്പോൾ പുകവലിച്ചാൽ പിഴ"
english_title: "Fine for smoking when children are nearby"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/56/fine-for-smoking-when-children-are-nearby"
published_at: "2021-09-19T11:38:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6146d6d4cbbe1_Untitled-2.jpg"
keywords: []
---

# കുട്ടികൾ അടുത്തുള്ളപ്പോൾ പുകവലിച്ചാൽ പിഴ

> **Lead Summary:** **ദുബായ് : **വാഹനത്തിലോ അടച്ചിട്ട മുറിയിലോ 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ ഫെഡറൽ പബ്ലിക് പ്രോഷിക്യൂഷൻ മുന്നറിയിപ്പ് നൽകി.

## Article Content

**ദുബായ് : **വാഹനത്തിലോ അടച്ചിട്ട മുറിയിലോ 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ ഫെഡറൽ പബ്ലിക് പ്രോഷിക്യൂഷൻ മുന്നറിയിപ്പ് നൽകി.

ആദ്യ തവണ 5,000 ദിർഹവും രണ്ടാം തവണ 10,000 ദിർഹവുമാണ് ചുമത്തുക. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള 'വദീമ 'നിയമത്തിന്റെ ഭാഗമായാണിത്.

18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയിലയോ പുകയില ഉൽപന്നങ്ങളോ വിൽക്കാൻ പാടില്ല. പുകയില ഉൽപന്നങ്ങൾ വിൽക്കുമ്പോൾ കുട്ടികളുടെ പ്രായം സംബന്ധിച്ച രേഖ വിൽപനക്കാർ ചോദിക്കണമെന്നാണു നിയമം.

കുട്ടികളുള്ള വാഹനങ്ങളിൽ മുതിർന്നവർ പുകവലിക്കുന്നതു കണ്ടാൽ പട്രോളിങ്ങിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കു നടപടിയെടുക്കാം.

ലഹരി വസ്തുക്കൾ കുട്ടികൾക്ക് കൈമാറുന്നതും വദീമ നിയമം 12 അനുച്ഛേദപ്രകാരം ഗുരുതര കുറ്റമാണ്. പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/56/fine-for-smoking-when-children-are-nearby)