Jan 14, 2024 01:04 PM

റിയാദ്: (gccnews.com) 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീയയ അറിയിച്ചു. ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി പുറപ്പെടുക.

ജിദ്ദയിൽ നടന്ന ഹജ്ജ്, ഉംറ എക്സിബിഷൻ്റെ സമാപനത്തോടെയാണ് ഈ വർഷത്തെ ഹജ്ജ് സീസണിന് ഓദ്യോ​ഗികമായി തുടക്കം കുറിച്ചത്. എഐ സാങ്കേതിക വിദ്യകളടക്കം ഉപയോ​ഗിച്ചുകൊണ്ട് മികച്ച സേവനങ്ങളാണ് ലഭ്യമാവുകയെന്നും മന്ത്രി പറഞ്ഞു.

നാല് ദിവസം നീണ്ടു നിന്ന പരിപാടിയിൽ ഹജ്ജ്, ഉംറ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. സമ്മേളനത്തിന്റെ രക്ഷാകർതൃത്വത്തിന് സൗദി രാജാവിനും പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ചവർക്കും ഹജ്ജ്, ഉംറ മന്ത്രി നന്ദി അറിയിച്ചു.

എല്ലാ തീർഥാടകർക്കും നല്ല അനുഭവം നൽകിക്കൊണ്ട് ഹജ്ജ് സുഗമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഏകോപനം ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ സമഗ്രമാണ്.

#Saudi #Hajj #Umrah #Minister #says #2024Hajj #season #officially #started

Next TV

Top Stories