റിയാദ്: (gccnews.com) ജോലി ചെയ്യാനും, പണം സമ്പാദിക്കാനും സൗദി പറ്റിയ രാജ്യമാണ്. പക്ഷെ ടൂറിസം.. സൗദി ടൂറിസം എന്ന് കേട്ടാൽ സംശയിച്ചു നിന്ന ലോകത്തെ മാറ്റിപ്പറയിക്കാനൊരുങ്ങുകയാണ് സൗദി. സൗദിക്ക് സ്വന്തമായി 1150 ദ്വീപുകളുണ്ട്.
ഇതിൽ 22 ഇടത്തും സൗദി വമ്പൻ പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. 5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത വർഷം തുറക്കുമെന്ന് പ്രഖ്യാപിച്ചത് പ്രധാനമന്ത്രി തന്നെയാണ്. 1150ൽ പകുതിയും വികസിപ്പിച്ച് സഞ്ചാരികൾക്കായി തുറന്നു കൊടുക്കാനാണ് സൗദിയുടെ പ്ലാൻ.
ചെങ്കടൽ തീരത്തുയരുന്ന നിയോം സിറ്റിക്കൊപ്പമാണ് ഈ ദ്വീപുകളും വികസിക്കുന്നത്. 2030നകം പത്ത് ലക്ഷം തൊഴിലവസരങ്ങൾ ടൂറിസം മേഖലയിൽ എന്നതാണ് സൗദിയുടെ പ്ലാൻ. ജിഡിപിയിൽ 3 ശതമാനമായിരുന്ന ടൂറിസം പത്തം ശതമാനമാക്കും.
എക്സ്പോ 2030 വഴി മാത്രം മൂന്നര ലക്ഷത്തോളം സ്ഥിരം തൊഴിലുകൾ തുറക്കും. 2030ഓടെ പ്രതിവർഷം 15 കോടി സന്ദർശകരെ രാജ്യത്തേക്കെത്തിക്കാനാണ് സൗദി ഒരുങ്ങുന്നത്. മാറുന്ന രാജ്യത്തിനായി അതിവേഗം വിസ നടപടികൾ പൊളിച്ചെഴുതുകയാണ് സൗദി.
ഡിജിറ്റൽ വിസ 1 മിനിട്ടിനകം കൈയിലെത്തും ഇപ്പോൾ. ഹജ്ജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, ജോലി വിസകൾ നൽകാൻ 30 മന്ത്രിലായങ്ങളുൾപ്പടെ ഏജൻസികളെ ഒറ്റ പ്ലാറ്റ്ഫോമിലാക്കിയിരിക്കുന്നു. ഈ വിസകൾ അതിവേഗം നൽകാനാണ് നീക്കം. കെ.എസ്.എ വിസ എന്നാണ് പേര്.
ജിഒന.എസ്.എ സെർച്ച് എഞ്ചിനിൽ സ്വന്തമായി പ്രൊഫൈൽ ഉണ്ടാക്കി വിസ വിവരങ്ങൾ സൂക്ഷിക്കാം. ആവശ്യമാകുമ്പോൾ പുതുക്കാം. അതിവേഗം വിസ നൽകുന്നതിനൊപ്പം കർശനമായ വിസ ചട്ടങ്ങളിലും നിയമങ്ങളിലും പ്രവാസികൾക്കനുകൂലമായ മാറ്റങ്ങളും പ്രതീക്ഷിക്കാം.
#Saudi #huge #investment #field #tourism