അബുദാബി : യുഎഇയിൽ കോവിഡ്19 പ്രോട്ടോകോൾ പിന്തുടരുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
ഇല്ലെങ്കില്‍ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.
അതേസമയം, യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 142 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
കോവിഡ് മരണം റിപ്പോർട്ട് ചെയ്തില്ല. ആകെ രോഗികൾ–7,38,690. രോഗമുക്തി നേടിയവർ–7,32,438. ചികിത്സയിലുള്ളവർ–4,132. വിവിധ രാജ്യക്കാരാണ് രോഗബാധിതർ. ഇവർക്കു മികച്ച ചികിത്സയാണ് നൽകുന്നതെന്നും വാക്സിനേഷൻ വ്യാപകമായി നടന്നുവരുന്നതായും അധികൃതർ പറഞ്ഞു.
Authorities say they need to be more careful in following the covid protocol