റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ വന്‍തോതില്‍ ലഹരിഗുളികകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
സിറിയന്‍ സ്വദേശികളായ ഇവരെ റിയാദില്‍ നിന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് 732,010 ലഹരി ഗുളികകള്‍ പിടിച്ചെടുത്തു.
വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയ സ്ത്രീയും നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് താമസിക്കുന്ന സിറിയന്‍ പൗരനുമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരായ കേസ് നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു.
ഖോര്‍ഫക്കാനിലെ അല്‍ സുഹുബ് വിശ്രമകേന്ദ്രം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു
ഷാര്‍ജ: ഖോര്‍ഫക്കാനിലെ അല്‍ സുഹുബ് വിശ്രമകേന്ദ്രം വീണ്ടും തുറന്നതായി ഷാര്‍ജ അധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ജൂലൈ 27 മുതല്‍ ഇവിടം അടച്ചിട്ടിരിക്കുകയായിരുന്നു.
ക്ലൗഡ് ലോഞ്ച് എന്നറിയപ്പെടുന്ന വിശ്രമകേന്ദ്രം സന്ദര്‍ശകര്‍ക്കായി തുറന്ന വിവരം ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ലൗഡ് ലോഞ്ച് 2021ലാണ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത്.
ഖോര്‍ഫക്കാന്‍ നഗരത്തിന്റെ ദൃശ്യമനോഹാരിത ആസ്വദിക്കാന്‍ ഇവിടെത്തുന്നവര്‍ക്ക് സാധിക്കും. യുഎഇയുടെ കിഴക്കന്‍ തീരത്തിന്റെയും ഒമാന്‍ ഉള്‍ക്കടലിന്റെയും വിശാല കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാകുന്ന ഇടം കൂടിയാണിത്.
Narcotics pills seized in Riyadh, Saudi Arabia.