കടം വാങ്ങിയ പണത്തിന്റെ പേരില്‍ സ്വന്തം നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തി; പ്രവാസിക്ക് ജീവപര്യന്തം

കടം വാങ്ങിയ പണത്തിന്റെ പേരില്‍ സ്വന്തം നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തി; പ്രവാസിക്ക് ജീവപര്യന്തം
Aug 8, 2022 08:54 PM | By Susmitha Surendran

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ ഈജിപ്ത് സ്വദേശിക്ക് ജീവപര്യന്ചം തടവുശിക്ഷ. ദസ്മയിലാണ് സംഭവം.

തന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ 20 കുവൈത്ത് ദിനാറിന്‍റെ പേരിലാണ് ഈജിപ്ത് സ്വദേശി നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകമാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റം. ജോലിസ്ഥലത്ത് പിന്തുടര്‍ന്നെത്തിയ പ്രതി മനഃപൂര്‍വ്വം കൊലപാതകം നടത്തുകയായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ വിധി പ്രഖ്യാപിച്ചത്.

കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്‍തു


കുവൈത്ത് സിറ്റി : കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്‍തു.

ഇവര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

എന്നാല്‍ അറസ്റ്റിലായ നടിയുടെ പേരോ മറ്റ് വിശദ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.

വിദേശത്തു നിന്നെത്തിയ നടിയുടെ പാസ്‍പോര്‍ട്ട് സ്റ്റാമ്പ് ചെയ്യുന്നതിനിടെ ഇവരുടെ പേരില്‍ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതായി കണ്ടെത്തി.

ഇതോടെ ഇവരെ വിമാനത്താവളത്തില്‍ തടഞ്ഞുവെയ്‍ക്കുകയായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇവര്‍ മദ്യലഹരിയിലായിരുന്നെന്നും തുടര്‍ന്ന് ശരീരത്തിലെ മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ ഇവരെ ക്രിമിനല്‍ എവിഡന്‍സസ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയെന്നും അല്‍ റായ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

He stabbed his own countryman to death over borrowed money; Life imprisonment for non-resident

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories










News Roundup






//Truevisionall