യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ചില ഡാമുകള്‍ തുറന്നു

യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ചില ഡാമുകള്‍ തുറന്നു
Aug 12, 2022 09:16 PM | By Susmitha Surendran

അബുദാബി: യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞ ഡാമുകളിലെ അധികജലം തുറന്നുവിട്ടു. രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടിയെന്ന രീതിയിലാണ് ഡാമുകള്‍ തുറന്നത്.

വുറായ, ഷൗഖ, ബുറാഖ്, സിഫ്‌നി, അല്‍ അജിലി, അസ് വാനി 1, മംദൗ എന്നീ അണക്കെട്ടുകളാണ് തുറന്നത്. വാദികളിലും താഴ് വാരങ്ങളിലും ജലനിരപ്പ് ഉയരുന്നതിനാല്‍ ഈ മേഖലകളിലെ താമസക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമീപഭാവിയില്‍ ലഭിക്കാന്‍ സാധ്യതയുള്ള ജലം സംഭരിക്കാന്‍ ഡാമുകളെ തയ്യാറാക്കുന്നതിനുള്ള മുന്‍കരുതലെന്ന നിലയിലാണ് ഷട്ടറുകള്‍ തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

കിഴക്ക് ദിക്കില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം രാജ്യത്ത് എത്തുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഫലമായി 14നും 17നും ഇടയില്‍ കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

രാജ്യത്തെ താപനിലയും ഉയരുകയാണ്. അതേസമയം യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു. ഏഴ് പേരാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചത്. ഷാര്‍ജയിലും ഫുജൈറയിലും കുടുങ്ങിയ 870 പേരെ അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു.

വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 150 പേരെയും രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിതമായ രീതിയില്‍ ഹോട്ടലുകളിലേക്കും മറ്റ് താമസ സൗകര്യങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്കായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 50,000 ദിര്‍ഹം (10 ലക്ഷം രൂപ)ധനസഹായം പ്രഖ്യാപിച്ചിരുന്നു.

വെള്ളപ്പൊക്കത്തില്‍ വീടുകളിലേക്ക് വെള്ളം കയറിയത് മൂലം താല്‍ക്കാലിക താമസ സൗകര്യങ്ങളിലേക്ക് മാറി താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് തുക നല്‍കാനാണ് നിര്‍ദ്ദേശം. 65 കുടുംബങ്ങള്‍ക്ക് ഈ തുക പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. മഴക്കെടുതിയിലും മലവെള്ളപ്പാച്ചിലിലും ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ഫുജൈറയില്‍ സര്‍വേയും ആരംഭിച്ചിട്ടുണ്ട്.

Chance of rain in each of the coming days; Some dams were opened

Next TV

Related Stories
 #oman | തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

Sep 25, 2023 11:01 PM

#oman | തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

പരിശോധനയിൽ ഒമാൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവരാണ്...

Read More >>
#abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി

Sep 25, 2023 09:41 PM

#abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി

ദുബായ് മുന്‍സിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം...

Read More >>
#death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

Sep 25, 2023 05:20 PM

#death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

പട്ടണക്കാട് സമീർ മൻസിലിൽ താമസിക്കുന്ന ഹസ്സൻ മീരാൻ ആണ്...

Read More >>
#fire | യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

Sep 25, 2023 04:29 PM

#fire | യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

പുലര്‍ച്ചെ നാല് മണി കഴിഞ്ഞാണ് തീപിടത്തമുണ്ടായത്....

Read More >>
#kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം;  അഞ്ച് പ്രവാസികൾ അറസ്റ്റിൽ

Sep 25, 2023 12:35 PM

#kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം; അഞ്ച് പ്രവാസികൾ അറസ്റ്റിൽ

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ര്‍ പൊ​ലീ​സ്...

Read More >>
#arrest | മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയില്‍

Sep 24, 2023 09:57 PM

#arrest | മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയില്‍

മുപ്പത് കിലോയിലധികം ക്രിസ്റ്റൽ നാർക്കോട്ടിക്‌സും മോർഫിനും കടത്തിയതിനാണു അഞ്ച് പേർ പിടിയിലായത്....

Read More >>
Top Stories