ഒമാനില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

ഒമാനില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത
Aug 13, 2022 09:01 PM | By Susmitha Surendran

മസ്‌കറ്റ്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ ഉഷ്ണമേഖല ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണിത്. നാഷണല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ലി വാണിങ് സെന്ററും ഡയറക്ടര്‍ ജനറല്‍ ഓഫ് മെറ്റീരിയോളജിയുമാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.

തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ റാസല്‍ ഹദ്ദില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദ്ദത്തിന്റെ കേന്ദ്രസ്ഥാനം. ഉഷ്ണമേഖല ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് വരാനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും തുടര്‍ന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

15 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് അറിയിപ്പ്. ശനി, ഞായര്‍ ദിവസങ്ങളില്‍ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ റാസല്‍ ഹദ്ദിനും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ റാസ്മദ്‌റഖക്കും ഇടയിലും ഹജര്‍ മലനിരകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

അല്‍ ദാഖിലിയ, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, മസ്‌കറ്റ്, തെക്കന്‍ ബത്തിന, അല്‍ദാഹിറ എന്നിങ്ങനെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, മസ്‌കറ്റ്, അല്‍ ദാഖിലിയ, തെക്കന്‍ ബാത്തിന, അല്‍ ദാഹിറ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച 10 മുതല്‍ 40 മില്ലിമീറ്റര്‍ വരെ മഴ പെയ്യും. മണിക്കൂറില്‍ 40 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

There is a possibility of rain in various governorates of Oman in the coming days.

Next TV

Related Stories
അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Jul 13, 2025 11:55 AM

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക്...

Read More >>
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
Top Stories










News Roundup






//Truevisionall