---
title: "ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു"
english_title: "A Malayalee expatriate died after collapsing while working"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/61647/a-malayalee-expatriate-died-after-collapsing-while-working"
published_at: "2022-08-14T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f90f3838110_DEATH.jpg"
keywords: []
---

# ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ്: **ജിദ്ദയിലെ റസ്റ്റോറന്റിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. മലപ്പുറം എ.ആർ. നഗർ, കൊളപ്പുറം സ്വദേശി തൊട്ടിയിൽ മുഹമ്മദ്‌ അഷ്‌റഫ്‌ ആണ് മരിച്ചത്.

## Article Content

**റിയാദ്: **ജിദ്ദയിലെ റസ്റ്റോറന്റിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. മലപ്പുറം എ.ആർ. നഗർ, കൊളപ്പുറം സ്വദേശി തൊട്ടിയിൽ മുഹമ്മദ്‌ അഷ്‌റഫ്‌ ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് ജോലിക്കിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ് - അബൂബക്കർ തൊട്ടിയിൽ, മാതാവ് - ഫാത്തിമ, ഭാര്യ - കോഴിക്കോട് തിരുത്തിയട് സ്വദേശി സൗദ, മക്കൾ - അഫീഫ് അഷ്‌റഫ്‌, അൽഫിയാ അഷ്‌റഫ്‌, സഹോദരങ്ങൾ: ജമീല മുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റൈൻ). ജിദ്ദ ഈസ്റ്റ്‌ സുലൈമാനിയ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും.

മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ ഐ.സി.എഫ് വെൽഫയർ വിങ് പ്രവർത്തകരായ അബ്ബാസ് ചെങ്ങാനി, ഖലീലുറഹ്മാൻ കൊളപ്പുറം, കരീം മഞ്ചേരി തുടങ്ങിയവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/61647/a-malayalee-expatriate-died-after-collapsing-while-working)