അനാശാസ്യ പ്രവര്‍ത്തനം; 39 സ്ത്രീകളടക്കം 48 പേര്‍ പിടിയില്‍

അനാശാസ്യ പ്രവര്‍ത്തനം; 39 സ്ത്രീകളടക്കം 48 പേര്‍ പിടിയില്‍
Aug 15, 2022 02:55 PM | By Susmitha Surendran

മനാമ: അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട രണ്ടു സംഘങ്ങളെ ബഹ്‌റൈനില്‍ പിടികൂടി. 48 പേരാണ് അറസ്റ്റിലായത്. ഇതില്‍ 39 സ്ത്രീകളും ഉള്‍പ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റിലായവരില്‍ ഒമ്പതു പേര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് മോറല്‍സ് വിഭാഗം അറിയിച്ചു.

പിടിയിലായ രണ്ടു സംഘങ്ങളുടെയും പക്കല്‍ നിന്ന് വന്‍തോതില്‍ മദ്യം പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ പെണ്‍വാണിഭ സംഘങ്ങളെ ബഹ്‌റൈനില്‍ പിടികൂടിയിരുന്നു. കുറ്റവാളികള്‍ക്ക് 15 വര്‍ഷം വരെ തടവുശിക്ഷയും 10,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.

യുഎഇ പൊടിക്കാറ്റ്; വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു


ദുബൈ: യുഎഇയില്‍ പലയിടങ്ങളിലും പൊടിക്കാറ്റ് രൂക്ഷമായതോടെ ദുബൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ട ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പത്തോളം വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. അൽ മക്തൂം എയർപോർട്ടിലേക്ക് ഉള്‍പ്പെടെയാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയ ക്രമത്തിൽ മാറ്റത്തിന് സാധ്യതയുണ്ട്. കൊച്ചിയിൽ നിന്ന് ഷാ‍ർജയിലേക്ക് പോയ വിമാനം മസ്കറ്റിലേക്കും തിരുവനന്തപുരത്തുനിന്ന് ഷാർജയിലേക്ക് പോയ വിമാനം അബുദാബിയിലേക്കും വഴി തിരിച്ചുവിട്ടു.

മോശം കാലാവസ്ഥ വിമാന സർവീസിനെ ബാധിച്ചതായി ഫ്ലൈ ദുബൈയും അറിയിച്ചു. ചില സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനാല്‍ ദുബൈയില്‍ നിന്നുള്ള യാത്രക്കാര്‍, ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഫ്ലൈദുബൈ അറിയിച്ചു.

ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും പൊടിക്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്. ദുബൈയിലും അബുദാബിയിലും അതിശക്തമായ പൊടിക്കാറ്റാണ് ഞായറാഴ്‍ച മുഴുവന്‍ അനുഭവപ്പെട്ടത്. ദൂരക്കാഴ്ച 500 മീറ്ററിൽ താഴുകയും അന്തരീക്ഷം ഇരുണ്ടുമൂടുകയും ചെയ്ത പശ്ചാതലത്തില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ജനങ്ങൾ കഴിയുന്നതും പുറത്തിറങ്ങരുതെന്നും നിർദേശിച്ചിട്ടുണ്ട്. വടക്കൻ എമിറേറ്റുകളിൽ മഴ പെയ്തതിനെ തുടർന്ന് അടുത്തിടെ പ്രളയമുണ്ടായ ഫുജൈറ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി. അസ്ഥിര കാലാവസ്ഥ വ്യാഴാഴ്ചവരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


Two gangs involved in immoral activities were caught in Bahrain.

Next TV

Related Stories
കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി

Sep 26, 2022 09:08 PM

കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി

കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍...

Read More >>
താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി അറസ്റ്റില്‍

Sep 26, 2022 09:01 PM

താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി അറസ്റ്റില്‍

താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി...

Read More >>
സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

Sep 26, 2022 06:28 PM

സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം...

Read More >>
പ്രവാസി മലയാളി യുവാവിനെ കാണാതായതായി പരാതി

Sep 26, 2022 06:22 PM

പ്രവാസി മലയാളി യുവാവിനെ കാണാതായതായി പരാതി

പ്രവാസി മലയാളി യുവാവിനെ കാണാതായതായി...

Read More >>
ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Sep 25, 2022 11:21 PM

ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം...

Read More >>
യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം

Sep 25, 2022 10:47 PM

യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം

യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന്...

Read More >>
Top Stories