ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് മോഷണം വീട്ടുജോലിക്കാരി അറസ്റ്റില്‍

ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന്  മോഷണം വീട്ടുജോലിക്കാരി അറസ്റ്റില്‍
Sep 19, 2021 10:42 PM | By Truevision Admin

ദുബൈ : ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും അഭരണങ്ങളും മോഷണം പോയ സംഭവത്തില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍.

38കാരിയായ പ്രവാസി യുവതിയെ ദുബൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. വീട്ടില്‍ നിന്ന് സാധനങ്ങള്‍ നഷ്‍ടമാകുന്നത് ശ്രദ്ധയില്‍പെട്ട വീട്ടുടമസ്ഥന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് സംഘം, വീട്ടിലെ ജോലിക്കാരിയുടെ മുറി പരിശോധിച്ചപ്പോഴാണ് മോഷണം പോയ സാധനങ്ങള്‍ അവിടെ നിന്ന് കണ്ടെത്തിയത്.

2000 ദിര്‍ഹം പണമായും 7000 ദിര്‍ഹം വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും 700 ദിര്‍ഹത്തിന്റെ ഒരു സ്വര്‍ണാഭരണവുമാണ് പൊലീസ് കണ്ടെത്തിയത്.

തുടര്‍ന്ന് മോഷണക്കുറ്റം ചുമത്തി ഇവരെ പൊലീസ് അറസ്റ്റ് ചെയ്‍തു. പബ്ലിക് പ്രോസിക്യൂഷനിലെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Housemaid arrested for stealing from house where she worked

Next TV

Related Stories
രണ്ടു വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

Oct 13, 2021 08:03 PM

രണ്ടു വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

രണ്ടു വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; അഭിനന്ദിച്ച് ദുബായ്...

Read More >>
ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർക്ക് മാത്രം പ്രവേശനം; ഷാർജ വിമാനത്താവളത്തിൽ നിയന്ത്രണം

Oct 11, 2021 09:59 AM

ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർക്ക് മാത്രം പ്രവേശനം; ഷാർജ വിമാനത്താവളത്തിൽ നിയന്ത്രണം

വിമാന ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാർ മാത്രമേ ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ എത്താൻ പാടുള്ളൂവെന്ന് അധികൃതർ...

Read More >>
ആർ.ടി.എ.ക്ക് ലീഡ് ഗോൾഡ് അംഗീകാരം

Oct 10, 2021 07:41 AM

ആർ.ടി.എ.ക്ക് ലീഡ് ഗോൾഡ് അംഗീകാരം

എക്സ്പോ വേദിയെ ബന്ധിപ്പിച്ചുകൊണ്ട് നിർമിച്ച ദുബായ് മെട്രോയുടെ ഏഴ് സ്റ്റേഷനുകളുടെ പ്രവർത്തനമികവിന് ആർ.ടി.എ.ക്ക് ലീഡ് ഗോൾഡ്...

Read More >>
പാസ്‌പോർട്ട് പുതുക്കാൻ വൈകരുത്; യുഎഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

Oct 8, 2021 08:29 PM

പാസ്‌പോർട്ട് പുതുക്കാൻ വൈകരുത്; യുഎഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ കാലാവധി കഴിഞ്ഞ പാസ്‌പോർട്ടുകൾ പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് ദുബായിലെ കോൺസുലേറ്റിലെ പാസ്പോർട്ട്...

Read More >>
ദുബൈ എക്‌സ്‌പോ 2020 വേദിയിലെത്തി ഐശ്വര്യ റായ്

Oct 7, 2021 11:05 PM

ദുബൈ എക്‌സ്‌പോ 2020 വേദിയിലെത്തി ഐശ്വര്യ റായ്

ദുബൈ എക്‌സ്‌പോ 2020 വേദിയിലെത്തി ബോളിവുഡ് താരം ഐശ്വര്യ റായ്. തെരുവില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പരിപാടിയിലാണ്...

Read More >>
ആദ്യ മിസ് യൂണിവേഴ്‌സ് യുഎഇ മത്സരത്തിന് ദുബൈ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു

Oct 7, 2021 08:29 PM

ആദ്യ മിസ് യൂണിവേഴ്‌സ് യുഎഇ മത്സരത്തിന് ദുബൈ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു

നവംബര്‍ ഏഴിന് ഫൈനലില്‍ വിജയിക്കുന്നയാള്‍ക്ക് ഡിസംബറില്‍ ഇസ്രയേലില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍...

Read More >>
Top Stories