ദമ്മാം : സൗദി അറേബ്യയിലെ അല്‍ഹസയില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ക്കിടെ യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം.
സുരക്ഷാ സൈനികന്‍ ഫഹദ് ബിന്‍ സാലിം യൂസുഫ് മുഹമ്മദ് അല്‍കുലൈബ് ആണ് കാറിടിച്ച് മരിച്ചത്. ദേശീയ ദിനാഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അമിത വേഗത്തിലെത്തിയ കാറിന് മുമ്പില്‍ നിന്ന് യുവതിയെയും മകനെയും സാഹസികമായി രക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കാറിടിച്ചു.
യുവതിയെയും മകനെയും രക്ഷിക്കാന്‍ സാധിച്ചെങ്കിലും അമിത വേഗത്തിലെത്തിയ കാര്‍ ഫഹദ് അല്‍കുലൈബിനെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തല്‍ക്ഷണം ഇദ്ദേഹം മരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖബറടക്കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് അല്‍ഹസയില്‍ ഖബറടക്കം നടന്നത്.
The security soldier who saved the woman and her son from a car accident met a tragic end