റിയാദ് : പൊലീസ് കസ്റ്റഡിയിലിരിക്കെ രോഗബാധിതനായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച തമിഴ്‌നാട് ചെന്നൈ സ്വദേശി സെന്തില്‍ തങ്കവേലുവിന്റെ (28) മൃതദേഹം നാട്ടില്‍ കൊണ്ടുപോയി.
കഴിഞ്ഞ നാലു മാസമായി റിയാദിലെ അല്‍-ഈമാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ എയര്‍ ഇന്ത്യാ വിമാനത്തില്‍ മുബൈ വഴി ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു.
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.
The body of the expatriate who died while undergoing treatment was brought home