ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത

ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത; മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത
Sep 28, 2022 08:10 PM | By Susmitha Surendran

മസ്‌കറ്റ്: ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത വരുന്നു. ഇതു സംബന്ധിച്ച സുപ്രധാന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.

ഇത്തിഹാദ് റെയിലിന്റെ സിഇഒ ഷാദി മാലകും അസ്യാദ് ഗ്രൂപ്പ് സിഇഒ അബ്ദുല്‍റഹ്മാന്‍ സാലിം അല്‍ ഹാത്മിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. അതിവേഗ റെയില്‍പാത പൂര്‍ത്തിയാകുന്നതോടെ യുഎഇയ്ക്കും ഒമാനും ഇടയില്‍ 47 മിനിറ്റില്‍ യാത്ര ചെയ്യാനാകും.

ഏകദേശം 1.160 ശതകോടി റിയാലാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. അബുദാബിയെയും സുഹാറിനെയും ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത ഉണ്ടാകും. മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും ചരക്ക് ട്രെയിനുകളുടെ വേഗത.

മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ വഴി സൊഹാറില്‍ നിന്ന് അബുദാബിയിലേക്ക് ഒരു മണിക്കൂര്‍ 40 മിനിറ്റിലെത്താനാകും. സൊഹാറില്‍ നിന്ന് അല്‍ ഐനിലേക്ക് 47 മിനിറ്റില്‍ സഞ്ചരിക്കാനാകും.

ഒമാന്‍ റെയിലും ഇത്തിഹാദ് റെയിലും ചേര്‍ന്ന് രൂപീകരിക്കുന്ന സംയുക്ത കമ്പനിയാകും റെയില്‍വേ ശൃംഖലയുടെ നടത്തിപ്പും പ്രവര്‍ത്തനവും നിയന്ത്രിക്കുക.

യുഎഇ റെയില്‍വേ ശൃംഖലയെ സുഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്നതോടെ പ്രദേശിക തലങ്ങളില്‍ വ്യാപാരം സുഗമമാകുമെന്നാണ് പ്രതീക്ഷ. ഒമാനും യുഎഇയും തമ്മിലുള്ള ദൃഢമായ ബന്ധം കൂടുതല്‍ ശക്തമാകുന്നതിന് കരാര്‍ വഴിയൊരുക്കുമെന്ന് ഷാദി മാലക് പറഞ്ഞു.

Rail from Oman to Abu Dhabi; 200 km per hour speed

Next TV

Related Stories
സൗദിയില്‍ സ്വര്‍ണക്കടകളില്‍ പരിശോധന; പതിമൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ

Nov 27, 2022 07:39 PM

സൗദിയില്‍ സ്വര്‍ണക്കടകളില്‍ പരിശോധന; പതിമൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ

സൗദി അറേബ്യയിലെ തുറൈഫ് നഗരത്തിലെ സ്വര്‍ണക്കടകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി....

Read More >>
ജപ്പാൻ ഏഷ്യയുടെ പ്രതീക്ഷയാകുന്നു

Nov 27, 2022 11:58 AM

ജപ്പാൻ ഏഷ്യയുടെ പ്രതീക്ഷയാകുന്നു

ജപ്പാൻ ഏഷ്യയുടെ...

Read More >>
കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം നാളെ

Nov 26, 2022 09:34 PM

കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം നാളെ

കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം...

Read More >>
കുവൈത്തില്‍ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

Nov 26, 2022 08:46 PM

കുവൈത്തില്‍ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

കുവൈത്തില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു....

Read More >>
താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Nov 26, 2022 08:42 PM

താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

: സൗദി തലസ്ഥാന നഗരമായ റിയാദിന്റെ പടിഞ്ഞാറ് ഭാഗത്തെ ബദീഅയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു....

Read More >>
പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു

Nov 25, 2022 05:09 PM

പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു

മലയാളി യുവാവ് സൗദി അറേബ്യയിലെ ദമ്മാമില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു....

Read More >>
Top Stories