---
title: "ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി"
english_title: " trying to smuggle hashish into Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/71626/trying-to-smuggle-hashish-into-qatar"
published_at: "2022-09-29T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6335adef736fd_Untitled-1.jpg"
keywords: []
---

# ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

> **Lead Summary:** **ദോഹ : **ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടിച്ചെടുത്തു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.

## Article Content

**ദോഹ : **ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടിച്ചെടുത്തു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.

ബെഡ് ഷീറ്റില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. ആകെ 1.85 കിലോഗ്രാം ഭാരമുള്ള ഹാഷിഷ് ആണ് പിടിച്ചെടുത്തത്. ഇവയുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ഈ ആഴ്ച തുടക്കത്തില്‍ ഹമദ് തുറമുഖത്ത് നിന്ന് കസ്റ്റംസ് അധികൃതര്‍ നിരോധിത പുകയില പിടികൂടിയിരുന്നു. മിനി ഓവന് ഉള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.

87 കിലോഗ്രാം പുകയിലയാണ് പിടിച്ചെടുത്തത്. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് എത്തുന്നത് തടയാന്‍ കര്‍ശന നടപടികളാണ് ഖത്തര്‍ അധികൃതര്‍ സ്വീകരിച്ച് വരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/71626/trying-to-smuggle-hashish-into-qatar)